August 23, 2026

തൊഴിലാളി വിരുദ്ധ ലേബർ കോഡ് റദ്ദാക്കുക -എൻ.ഡി അപ്പച്ചൻ 

0
IMG_20251206_144315
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: രാജ്യത്തെ തൊഴിൽ മേഖലയെ തകർത്ത് തൊഴിലാളികളെ ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്ത ലേബർ കോഡുകൾ റദ്ദാക്കണമെന്ന് എഐസിസി അംഗം എൻ.ഡി അപ്പച്ചൻ ആവശ്യപ്പെട്ടു. നിലവിലുള്ള സുപ്രധാന തൊഴിൽ നിയമങ്ങളിൽ ഉണ്ടായിരുന്ന തൊഴിലാളി പരിരക്ഷയും അവകാശങ്ങളും ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നതാണ് പുതിയ ലേബർ കോഡുകൾ. ഈ കോഡുകൾക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകൾ ഒറ്റകെട്ടായി പ്രക്ഷോഭം നടത്തി കൊണ്ടിരിക്കുന്ന വേളയിൽ അതെല്ലാം അവഗണിച്ചു കൊണ്ട് തികച്ചും ജനാധിപത്യവിരുദ്ധമായി കേന്ദ്ര സർക്കാർ ഈ കോഡുകൾ വിജ്ഞാപനം ചെയ്തത്. ഇതിനെതിരായി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘടനകൾ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐ എൻ റ്റി യു സി കൽപ്പറ്റ ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവിഷൻ സെക്രട്ടറി അബ്ദുൾ അസീസ് സി. എ. അധ്യക്ഷനായിരുന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ഷമീം നാട്യമംഗലം മുഖ്യ പ്രഭാഷണം നടത്തി. കെ.എം. ജംഹർ, ബോബിൻ എം എം , സുരേഷ് ബാബു, എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് വി. തോമസ്, ജസ്ലിൻ കുര്യാക്കോസ് എ.കൃഷ്ണദാസ്, ഒ.വി. ബാബു, കെ.ആർ. ജയേഷ് . റ്റി.എം ഷമീർ , ഉമ്മർ എ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *