ബാവലി ബെള്ള റോഡിൻ്റെ റീ ടാറിങ് ജോലികൾ അന്തിമഘട്ടത്തിൽ
Oplus_131072
മാനന്തവാടി:
കേരള കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതും ഏറെ കാലമായി പൊട്ടിപൊളിഞ്ഞ് കിടക്കുന്നതുമായ ബാവലി ബെള്ള റോഡിൻ്റെ റീ ടാറിങ് ജോലികൾ അന്തിമഘട്ടത്തിൽ. 45 കോടി രൂപ ചിലവിൽ 10 കി.മീ. ദൂരമാണ് ടാറിങ് നടക്കുന്നത്. രാജീവ് ഗാന്ധി ദേശീയ പാർക്കിലൂടെ കടന്ന് പോകുന്ന റോഡ് കൂടിയാണിത്. വൈ.എസ്.വൈ എന്ന സ്വകാര്യ കൺസ്ട്രക്ഷൻ കമ്പിനിയാണ് നിർമ്മാണം ഏറ്റെടുത്തത്. നിർമ്മാണത്തിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പ്രവർത്തി തടഞ്ഞിരുന്നു. തുടർന്ന് കർണാടക പൊതുമരാമത്ത് അധികൃതർ ഇടപെട്ടാണ് വീണ്ടും പണി പുനരാരംഭിച്ചത്. ഇനി വനമേഖലയിലെ നാല് കി.മീ. ദൂരം കൂടി ടാറിങ് പൂർത്തിയായാൽ ഗതാഗതം സുഗമമാകും. ഇതിനായി ടെണ്ടർ നടപടികൾ പൂർത്തിയായതായാണ് വിവരം. ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിൻ്റെ ശോച്യാവസ്ഥ മൂലം വാഹനങ്ങൾ കുട്ട , നാഗർഹോള വഴിയും മുത്തങ്ങ വഴിയുമാണ് ഓടിയിരുന്നത്. റോഡ് ഗതാഗതയോഗ്യമാകുന്നതോടെ മാനന്തവാടിയിലേയും മൈസൂരുവിലേയും വ്യാപാര മേഖലയ്ക്ക് ഉണർവേകും





Leave a Reply