ദുരന്തഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തും; സമ്മതിദാനവകാശം വിനിയോഗിക്കാന്‍
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്ത ഭൂമിയിലേക്ക് അവര്‍ വീണ്ടുമെത്തുകയാണ്; തദ്ദേശ തെരഞ്ഞടുപ്പിലെ വിധിയെഴുത്തിന്. ദുരന്തത്തെ അതിജീവിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ നാളെ വോട്ട് അവകാശത്തിന്റെ വിനിയോഗത്തിന് ചുരല്‍മലയിലെത്തും. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ സമ്മതിദായകര്‍ ചൂരല്‍മല സെന്റ് സെബ്യാസ്റ്റ്യന്‍സ് പാരിഷ് ഹാള്‍, ചൂരല്‍മല നൂറുല്‍ ഇസ്‌ലാം മദ്രസ, നീലിക്കാപ്പ് അഗതി മന്ദിരം എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തുക. മദ്രസ ഹാളിലെ ബൂത്തില്‍ 1,028 ഉം പാരിഷ് ഹാളിലേതില്‍ 1,184 ഉം വോട്ടര്‍മാരാണുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തിലെത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്





Leave a Reply