April 25, 2026

നവോദയ പ്രവേശന പരീക്ഷ 13ന്

0
IMG_20251210_201346
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: നവോദയ വിദ്യാലയങ്ങളിലേക്ക് 2026-27 അധ്യയന വര്‍ഷം പ്രവേശനത്തിനു മത്സരപ്പരീക്ഷ ഡിസംബര്‍ 13ന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടത്തും. ബീനാച്ചി ജിഎച്ച്എസ്, മാനന്തവാടി എല്‍എഫ്‌യുപി സ്‌കൂള്‍, കല്‍പ്പറ്റ ജിഎച്ച്എസ് എന്നിവയാണ് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങള്‍. വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ്, ഗവ.അംഗീകൃത തിരിച്ചറിയല്‍ രേഖ(ആധാര്‍ കാര്‍ഡ്)എന്നിവയുമായി രാവിലെ 10.30നകം പരീക്ഷാകേന്ദ്രങ്ങളില്‍ എത്തണം. ഹാള്‍ ടിക്കറ്റുകള്‍ www.navodaya.gov.in ലും 12 വൈകുന്നേരം നാല് വരെ സ്‌കൂള്‍ ഓഫീസിലും 13ന് രാവിലെ ഒമ്പത് മുതല്‍ പരീക്ഷാകേന്ദ്രത്തിലും ലഭിക്കും. ഫോണ്‍: 7907043968, 9447620492, 04936 298850.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *