വയനാട്ടില്‍ പോളിംഗ് 51 ശതമാനം പിന്നിട്ടു.
കൽപ്പറ്റ :ആകെ വോട്ടര്‍മാരില്‍ 51.85 ശതമാനം ഉച്ചയ്ക്ക് 1.30 വരെ പോളിംഗ് ബൂത്തുകളിലെത്തി. 6,47,378 വോട്ടര്‍മാരില്‍ 3,36,090 പേര്‍ വോട്ട് ചെയ്തു. 3,13,049 പുരുഷന്‍ വോട്ടര്‍മാരില്‍ 1,63,675 പേരും(52.28 ശതമാനം) 34,321 സ്ത്രീ വോട്ടര്‍മാരില്‍ 1,72,413 പേരും (51.57 ശതമാനം) വോട്ട് ചെയ്തു. എട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരില്‍ രണ്ടു പേര്‍(25ശതമാനം) വോട്ട് രേഖപ്പെടുത്തി.
ജില്ലാ പഞ്ചായത്തില്‍ 51.85 ആണ് പോളിംഗ് ശതമാനം. കല്‍പ്പറ്റ മുനിസിപ്പാലിറ്റി-53.2, മാനന്തവാടി മുനിസിപ്പാലിറ്റി-52.89, ബത്തേരി മുനിസിപ്പാലിറ്റി-48.06, ബത്തേരി ബ്ലോക്ക് പഞ്ചായത്ത്-53.06, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്-54.22, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്-59.44, പനമരം ബ്ലോക്ക് പഞ്ചായത്ത്-49.24 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിംഗ് ശതമാനം.





Leave a Reply