വെള്ളമുണ്ടയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി
വെള്ളമുണ്ട: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എം.പി. പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും അകാരണമായി മർദിച്ചതിലും പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട സിറ്റിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ മോയി വാരാമ്പറ്റ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഇബ്രാഹിം ഹാജി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.
കൺവീനർ ഷാജി ജേക്കബ്, ടി.കെ. മമ്മൂട്ടി, എം. ലതിക, ഒ.ടി. മുഹമ്മദ് ഉനൈസ്, സി.സി. അബ്ദുള്ള, സലിം കേളോത്ത്, ഉസ്മാൻ പള്ളിയാൽ, ഇ.വി. സിദ്ദീഖ്, എൻ.കെ. പുഷ്പലത, സക്കീന കുടുവ, കെ.കെ.സി. റഫീഖ്, എം.ജെ. ജിൽസമ്മ എന്നിവർ സംസാരിച്ചു. ജോസ് മാഞ്ചേരി, മോയി കട്ടയാട്, ചന്തു പുല്ലോറ, എ.സി. ജിൻഷാദ്, ലേഖ പുരുഷോത്തമൻ, ഐ.സി. തോമസ്, ജോയി പള്ളിപ്പുറം, റഷീദ് എ.കെ, പി. വിജയൻ, സാജു എം.എം, നിസാർ പുലിക്കാട്, ഷാജി പനമട, ബിജു കായപ്പുറത്ത് എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.





Leave a Reply