തദ്ദേശ തിരഞ്ഞെടുപ്പ്;കേരളത്തിൽ ഏറ്റവും ഉയർന്ന പോളിംഗ് വയനാട്ടിൽ .
കൽപ്പറ്റ: വളരെ സമാധാന പരമായി നടന്ന വയനാട്ടിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ്. 78.32 ശതമാനം.അതേസമയം 2020ലെ തിരഞ്ഞെടുപ്പ് പോളിങ്ങിനെക്കാൾ 2% കുറവുമാണ്. വടക്കൻ കേരളത്തിൽ മൊത്തത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു രണ്ടുശതമാനത്തോളം പോളിങ്ങിന്‍റെ കുറവുണ്ട്. വിവാദ വിഷയങ്ങളും ജനകീയ പ്രശ്നങ്ങളും ഒരുപോലെ ചർച്ചയായ വടക്കൻ കേരളത്തിൽ 2020 നേക്കാൾ പോളിംഗ് ശതമാനം ഉയർന്നേക്കാം എന്ന സൂചനകളായിരുന്നു ആദ്യ മണിക്കൂറുകളിൽ . ഒരു മണിയായപ്പോഴേക്കും പോളിംഗ് ശതമാനം ഒട്ടുമിക്ക ജില്ലകളിലും 50 പിന്നിട്ടു. എന്നാൽ പിന്നീട് പലയിടത്തും മന്ദഗതിയിലായി. ആറു മണിയോടെ തന്നെ ഭൂരിഭാഗം പോളിംഗ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് പൂർത്തിയായി.
വലിയ സംഘര്‍ഷങ്ങളോ അക്രമസംഭവങ്ങളോ ഒരു ജില്ലകളിലും കാര്യമായി ഇക്കുറി റിപ്പോര്‍ട്ട് ചെയ്തില്ല.





Leave a Reply