April 25, 2026

ആവേശം സീസൺ-2 ഫുട്ബോൾ ടൂർണമെന്റ് ശനിയാഴ്ച്ച ആരംഭിക്കും.

0
IMG_20251218_135813
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും ബോച്ചെ എ.എഫ്.സി വയനാടും ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി മീനങ്ങാടി പഞ്ചായത്ത് ശ്രീകണ്ഠപ്പ ഫ്ലെഡ് ലൈറ്റ് സേറ്റഡിയത്തിൽ വെച്ച് പതിനൊന്നാമത് എസ്.എഫ്.എ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആവേശം സീസൺ-2. ഡിസംബർ 20 ശനിയാഴ്ച്ച ആരംഭിക്കും. സെവൻസ് ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഇരുപത് ടീമുകൾ ആണ് മത്സരത്തിന്റെ ഭാഗമായി ഇറങ്ങുന്നത്. ദേശീയ, വിദേശ കളിക്കാർ അണിനിരക്കുന്ന മത്സരങ്ങൾ എല്ലാ ദിവസവും രാത്രി 8 മണിക്ക് ആരംഭിക്കും. ആദ്യ റൗണ്ട് മത്സരങ്ങളിൽ അയ്യായിരം പേർക്കും പിന്നീട് ഉള്ള മത്സരങ്ങളിൽ എട്ടായിരം പേർക്കും ഇരുന്ന് കളി കാണാൻ കഴിയുന്ന വിപുലമായ ഗ്യാലറിയുടെ നിർമ്മാണം പൂർത്തികരിച്ച് കഴിഞ്ഞു. ക്വാട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങൾക്ക് സ്ത്രീകൾക്കും 6 വയസ് വരെയുള്ള കുട്ടികൾക്കും പ്രവേശനം സൗജന്യമായിരിക്കും. മുഴുവൻ കളികളും കാണാൻ സാധിക്കുന്ന സീസൺ ടിക്കറ്റുകൾ വിതരണം ആരംഭിച്ചു കഴിഞ്ഞു. മീനങ്ങാടിയിലെ ഫുട്ബോൾ ടൂർണ്ണമെന്റ് സ്വാഗത സംഘം ഓഫിസിൽ നിന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫീസുകളിൽ നിന്നും സീസൺ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. പരിപാടിയുടെ പ്രചരണാർത്ഥം വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മീനങ്ങാടി 54 ൽ നിന്നും ബസ് സ്റ്റാന്റ് പരിസരത്തേക്ക് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ വിളംമ്പര ജാഥ നടത്തുo. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച രാത്രി 7.30 ന് പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമകാര്യ മന്ത്രി ഒ ആർ കേളു നിർവ്വഹിക്കും. അണ്ടർ 23 ഇന്ത്യൻ ടീം അംഗം അലൻ സജി, സുബർതോ കപ്പ് കേരള ടീം ക്യാപ്റ്റൻ കെ.ആർ പ്രിയ രഞ്ജിനി എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുക്കും. എസ്. എഫ്.എ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് ഇരിട്ടി, ട്രഷറർ ഇളയിടത്ത് അഷ്റഫ്, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന – ജില്ലാ നേതാക്കൾ, ജനപ്രതിനിധികൾ പങ്കെടുക്കും. വിവിധ ദിവസങ്ങളിൽ സബാൻ കോട്ടക്കൽ, സൂപ്പർ സ്റ്റുഡിയോ മലപ്പുറം, അഭിലാഷ് എഫ് സി കുപ്പുത്ത്, അൽ മദീന ചെർപ്പുളശ്ശേരി, കെ.എം.ജി മാവൂർ, ഷൂട്ടേഴ്സ് പടന്ന കാസർഗോഡ്, എഫ്.സി നെല്ലിക്കുത്ത്, ഉദയ പറമ്പിൽപീടിക, ബെയ്സ് പെരുമ്പാവൂർ, കെ.ആർ. എസ്. സി കോഴിക്കോട്, ഹിറ്റാച്ചി എഫ്.സി തൃക്കരിപ്പൂർ, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, സോക്കർ ഷൊർണൂർ, റിയൽ എഫ് സി തെന്നല, എ.എഫ്.സി വയനാട്, ടൗൺ ടീം അരിക്കോട്, ഉഷ എഫ്.സി. തൃശ്ശൂർ, ഹണ്ടേഴ്സ് കൂത്തുപറമ്പ്, എവൈസി ഉച്ചാരക്കടവ്, എഫ്.സി പെരിന്തൽമണ്ണ എന്നീ ടീമുകൾ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ അറിയിച്ചു.

സ്വാഗത സംഘം ഭാരവാഹികളായ ചെയർമാൻ ജോജിൻ. ടി. ജോയി, വൈസ് ചെയർമാൻ കെ. ഉസ്മാൻ, കൺവീനർ സി. റഷീദ്, ട്രഷറർ നൗഷാദ് കരിമ്പനക്കൽ, പി. ഷഫീഖ്, റഹീം എം, ഇ.ഹൈദ്രൂ, എം.വി. പ്രിമേഷ്, മത്തായി ആൽഫ, പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *