എക്യൂമെനിക്കൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു
ചുണ്ടേൽ : ഭാഷകൾക്കും ദേശങ്ങൾക്കുമതീതമായി സകലമനുഷ്യരും ക്രിസ്തുവിന്റെ സ്നേഹത്തിന്റെ നൈർമല്യം തിരിച്ചറിയണമെന്നും, അശാന്തി കുടിക്കൊള്ളുന്ന ഇടങ്ങളിലെല്ലാം ക്രിസ്തുവിന്റെ സ്നേഹ ബോംബ് വർഷിക്കുന്നവരായി തീരുവാൻ ക്രിസ്തുവിന്റെ അനുയായികൾക്ക് ഉത്തരവാദിത്വവും കടമയുമുണ്ടെന്നും ഡോ വർഗ്ഗീസ് ചക്കാലക്കൽ മെത്രാപ്പോലീത്ത ആഹ്വാനം ചെയ്തു. കൽപ്പറ്റയുടെ സമീപപ്രദേശങ്ങളിലുള്ള ക്രിസ്തീയ സഭകളുടെ പൊതു വേദിയായ എക്യുമിനിക്കൽ ഫോറം സംഘടിപ്പിച്ച സംയുക്ത ക്രിസ്തുമസ് ആഘോഷത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരിന്നു കെ.സി.ബി.സി. അധ്യക്ഷൻ കൂടിയായ ഡോ വർഗീസ് ചക്കാലക്കൽ മെത്രാപ്പീലോത്ത. സകലസൃഷ്ടിജാലങ്ങളെയും ചേർത്തുപിടിക്കുന്ന ക്രിസ്തുവിന്റെ സ്നേഹത്തിന്റെ വക്താക്കളായി സഭാവ്യത്യാസമില്ലാതെ മാറുവാൻ ഉദ്ഘാടനം ചെയ്ത സുൽത്താൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതാ മെത്രാൻ ഡോ ജോസഫ് മാർ തോമസ് വിശ്വാസ സമൂഹത്തോട് ആവശ്യപ്പെട്ടു. ക്രിസ്തുവിന്റെ സ്നേഹം നേരിട്ട് വെളിപ്പെട്ടത് സമൂഹത്തിന്റെ താഴെതട്ടിലെ സാധാരണക്കാരിൽ സാധാരണക്കാരായ മനുഷ്യരിലായിരുന്നു എന്നും ക്രിസ്തുവിന്റെ മുമ്പിൽ സകലരും സമൻമാരാണെന്നും ക്രിസ്തുമസ് സന്ദേശത്തിൽ ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗ്ഗീസ് മാർ ബർണബാസ് പറഞ്ഞു.യോഗത്തിൽ മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം കെ സി ബി സി അദ്ധ്യക്ഷനായി. നിയോഗിതനായ വർഗീസ് ചക്കാലക്കൽ പിതാവിനെ ആദരിച്ചു സംസാരിക്കുകയും, പൊന്നാട അണിയിക്കുകയും ചെയ്തു. കൽപ്പറ്റ എം എൽ എ അഡ്വ ടി സിദ്ദിഖ് മുഖ്യപ്രഭാഷണം നിർവഹിച്ച സംയുകത ക്രിസ്തുമസ് ആഘോഷത്തിൽ കൽപ്പറ്റ എക്യൂമെനിക്കൽ ഫോറം ചെയർമാൻ ഫാ. ഡോ വിൻസെന്റ് പുളിക്കൻ സ്വാഗതവും, ആഘോഷ പരിപാടി കോ ഓർഡിനേറ്റർ ഫാ ജോൺസൺ അവരേവ് നന്ദിയും അർപ്പിച്ചു. ഫാ: ചെറിയാൻ പാറയിൽ(സി.എസ്.ഐ. സഭ വയനാട് ഡിസ്ട്രിക്ട് പ്രസിഡന്റ് ) ഫാ: കരൺ ജോൺ മത്തായി(സെന്റ് പീറ്റേഴ്സ് മലങ്കര മാർത്തോമ സിറിയൻ ചർച്ച്, ചുണ്ടേൽ) ഫാ: എ. ടി. ബേബി ഐസക്(ഇൻഡ്യ ഇവാൻജലിക്കൽ ലൂഥറൻസഭ)എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും ഇടവകളിൽനിന്നും വന്നവർ കലാപരിപാടികൾ അവതരിപ്പിച്ച എക്യൂമെനിക്കൽ ക്രിസ്തുമസ് ആഘോഷത്തിന് ഫാ ജോണി പെരുമാട്ടികുന്നേൽ, ഫാ, റോയ് വലിയപറമ്പിൽ,ഫാ ജെറാൾഡ് ജോസഫ് , ഫാ കെ എസ് ജോൺസൺ, ഫാ നിഷാദ് നിമൽ, ഫാ ഷാജൻ, ഡീക്കൻ ജെ മോഹൻദാസ്, കെ കെ ജേക്കബ്, കെ എസ് ജോയി, ജോണി പാറ്റാനി, ഇ വി എബ്രഹാം, ഷാജൻ മണിമല,എഡ്വിൻ അലക്സ്, ഷിനിൽ തോമസ്,സിസ്റ്റർ ലീന, സിസ്റ്റർ നിത്യ, സിസ്റ്റർ ആശ, സിസ്റ്റർ സിസിലി, സിസ്റ്റർ ജിഷ, കെ ജെ ബേബി, റോബിൻസൺ ആന്റണി, ബിനു ആന്റണി, ദിപു പോൾ, ലുസി ജോസഫ്, ഡോ വി എം ജോസ്, സി എം സണ്ണി, ബേബി പോൾ, കെ സി ജോൺസൺ, കെ ജെ മാർട്ടിൻ, എന്നിവർ നേതൃത്വം നൽകി.





Leave a Reply