ബെം ഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർ, സുരക്ഷിതർ
മൈസൂർ :
ബെം ഗളൂരു-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; മുഴുവൻ യാത്രക്കാരും സുരക്ഷിതർ.
നഞ്ചൻകോട് വെച്ചാണ് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല.അവരുടെ വിലപിടിപ്പുള്ള രേഖകൾ കത്തി നശിച്ചു. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. രാത്രി 11.30 ന് ബാംഗ്ലൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ട ബസ്സ് ആണ് അപകടത്തിൽ പെട്ടത്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുൽത്താൻ ബത്തേരിയിൽ എത്തി.. ബസ് പൂർണമായും കത്തി നശിച്ച നിലയിലാണ്.
അപകടകാരണം പരിശോധിച്ചു വരുന്നു.





Leave a Reply