April 25, 2026

ചുരത്തിലെ ഗതാഗത തടസ്സങ്ങൾക്ക് പരിഹാരം കാണണം-   ടൂറിസം അസോസിയേഷൻ

0
IMG_20251219_105234
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ചുരത്തിൽ നിരന്തരമുണ്ടാകുന്ന ഗതാഗത തടസം വയനാട്ടിലെ ടൂറിസത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും ആക്ട ജില്ലാകമ്മിറ്റി ആവശ്യപെട്ടു.

സംസ്ഥാന കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണവും നൽകി. ആക്ട സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പരിപാടികൾക്ക് ജില്ലാ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു. വയനാട് ജില്ലാ ജനറൽബോഡിയോഗം ജനുവരി 21 ന് നടത്താനും യോഗം തീരുമാനിച്ചു. ആക്ട സംസ്ഥാന ജനറൽ സെക്രട്ടറി അലി ബ്രാൻ യോഗം ഉദ്ഘാടനം ചെയ്തു. അനീഷ് വരദൂർ സ്വാഗതവും അജൽ നന്ദിയും പറഞ്ഞു.

രമിത് രവി അധ്യക്ഷനായിരുന്നു.

മനു മത്തായി, കിരൺ, ഷീന, ആകർഷ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *