June 10, 2026

ഗ്ലോറിയ -2025 2025 ക്രിസ്മസ് ആഘോഷം

0
IMG_20251219_123040
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി :ഗ്ലോറിയ 2025 ക്രിസ്മസ് ആഘോഷം ഡിസംബർ 20 ന് മുള്ളൻകൊല്ലി ഫൊറോനയുടെ കീഴിലുള്ള 12 ഇടവകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.

മാനന്തവാടി രൂപത കുടുംബ നവീകരണ വർഷമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി മുള്ളൻകൊല്ലി മേഖല സ്ഥാപനവും ഇതിനോട് അനുബന്ധിച്ച് നടത്തുന്നു.

മുള്ളൻകൊല്ലി ഫൊറോനയുടെ കീഴിലുള്ള 12 ഇടവകയിൽ നിന്നുള്ള ഇടവകാംഗങ്ങൾ പുൽപ്പള്ളി കൃപാലയ സ്പെഷ്യൽ സ്കൂൾ അങ്കണത്തിൽ നാളെ വൈകുന്നേരം 4- മണിക്ക് എത്തി ചേരു കയും, നൂറിൽ അധികം ക്രിസ്മസ് പാപ്പാമാരുടെയും, മാലാഖമാരുടെയും അകമ്പടിയോടെ ക്രിസ്മസ് വിശ്വാസ പ്രഖ്യാപന റാലി ആരംഭിക്കുകയും ചെയ്യുന്നു.

നിരവധി ജനങ്ങൾ പങ്കെടുക്കുന്ന റാലി പുൽപ്പള്ളി ടൗൺ ചുറ്റി തിരുഹൃദയ ദേവാലയത്തിൽ സമാപിക്കുകയും ചെയ്യുമെന്ന് ഭാരവാഹികളായ ഫാ : ബിജു മാവറ ( വികാരി : ഇൻഫന്റ് ജീസസ് ചർച്ച് ശിശുമല), ഫാ : ജോർജ് ആലുക്ക, ബെന്നി ഇലഞ്ഞിക്കൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *