ശ്രീനിവാസൻ്റെ നിര്യാണത്തിൽ അനുശോചിച്ചു.
കൽപ്പറ്റ: പ്രസിദ്ധ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ്റെ ആകസ്മിക നിര്യാണത്തിൽ കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾക്ക് സിനിമയിലൂടെ സ്വതസിദ്ധമായ ശൈലിയിൽ അവതരണം നടത്തിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹമെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ അധ്യക്ഷം വഹിച്ചു. സി.കെ ജിതേഷ്, സലീം താഴത്തൂർ, സുന്ദർരാജ് എടപ്പെട്ടി, എബ്രഹാം കെ മാത്യു ,കെ പത്മനാഭൻ , ആയിഷപള്ളിയാൽ, ഒ.ജെ മാത്യു, പി പി റെനീഷ്, വിനോദ് തോട്ടത്തിൽ ,ബിനുമാങ്കൂട്ടത്തിൽ, വന്ദന ഷാജു, ഉമ്മർപൂപ്പറ്റ,വി കെ ഭാസ്ക്കരൻ, ഗിരിജ സതീഷ് ,എൻ അബ്ദുൾ മജീദ്, ജിൻസ് ഫാൻ്റസി, പ്രഭാകരൻ സി എസ്, എം വി രാജൻ ,ശ്രീജ ബാബുഎന്നിവർ സംസാരിച്ചു.




Leave a Reply