October 22, 2026

അപകടഭീഷണിയുയർത്തിയ കാട് വെട്ടിത്തെളിച്ച് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റി

0
IMG-20261021-WA0166
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കണിയാരത്ത് ഏറെക്കാലമായി അപകടഭീഷണി ഉയർത്തിനിന്ന കാട് ബിജെപി കണിയാരം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടിത്തെളിച്ചു. വളവിൽ കാട് മൂടിക്കിടന്നതിനാൽ ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഇത് കാരണം ഒട്ടനവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. നിരന്തരം പരാതിപ്പെട്ടിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ബിജെപി പ്രദേശത്ത് ശുചീകരണ പ്രവർത്തനവുമായി മുന്നിട്ടിറങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനം യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം നിർവ്വഹിച്ചു. ബൂത്ത് പ്രസിഡന്റ് ഹരീഷ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാനന്തവാടി മുൻസിപ്പാലിറ്റി പ്രസിഡന്റ് സജീവൻ പുതിയവീട്, ജനറൽ സെക്രട്ടറി രാജഗോപാൽ, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് സംഗീത്, ശ്യാംജിത്ത് എന്നിവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *