June 30, 2026

എ എച്ച് എസ് ടി. എ 35-ാം ജില്ലാ സമ്മേളനവും വിരമിച്ച അദ്ധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.

0
IMG_20251220_205442
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ: എയ്ഡഡ് ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ 35 ആം വയനാട് ജില്ലാ സമ്മേളനവും,സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും, അവാർഡ് വിതരണവും വയനാട് ഡി സി സി പ്രസിഡൻറ് അഡ്വ ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസത്തിൻറെ ഗുണമേന്മ ഉയർത്താൻ എന്ന വ്യാജേന നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഖാദർ കമ്മീഷൻ റിപ്പോർട്ട് വിദ്യാഭ്യാസ മേഖലയെ ആകെ തകർത്തു കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് എന്നും, കുറ്റമറ്റ രീതിയിൽ ക്രിസ്മസ് പരീക്ഷകൾ പോലും നടത്താനുള്ള കഴിവ് വിദ്യാഭ്യാസ വകുപ്പിന് ഇല്ല എന്നും , പൊതു വിദ്യാഭ്യാസ മേഖലയെ നയിക്കുന്നതിന് വിദ്യാഭ്യാസത്തിനും, കഴിവി നും മുൻഗണന കൊടുക്കുന്നതിനു പകരം പകരം രാഷ്ട്രീയമാണ് മാനദണ്ഡമാക്കിയിരിക്കുന്നതെന്നും, വിദ്യാഭ്യാസ വകുപ്പ് മുഴുവൻ രാഷ്ട്രീയവൽക്കരിക്കുകയാണ് ഈ സർക്കാരിൻറെ നയം എന്നും വ്യക്തമാകുന്ന തരത്തിലാണ് കാര്യങ്ങൾ മുൻപോട്ട് പോകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *