September 22, 2026

3,000 മുണ്ടുകളിൽ വിരിഞ്ഞ പൂക്കളം; ‘മുണ്ടുകള’ത്തിന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം

0
WhatsApp Image 2026-09-01 at 11.18.50 AM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഓണാഘോഷങ്ങൾക്ക് വേറിട്ട നിറവും ഭാവവും നൽകി കൊച്ചിയിലെ ഫോറം മാളിൽ ഒരുക്കിയ ‘മുണ്ടുകളം’ ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. രാംരാജ് കോട്ടൺ ഒരുക്കിയ 30 അടി വ്യാസമുള്ള ഭീമൻ പൂക്കളമാണ് 3,000 മുണ്ടുകൾ ഉപയോഗിച്ച് തയ്യാറാക്കിയത്. മുണ്ടുകൾ ഉപയോഗിച്ച് ഒരുക്കിയ ഏഷ്യയിലെ ഏറ്റവും വലിയ പൂക്കളമെന്ന റെക്കോർഡാണ് ‘മുണ്ടുകളം’ സ്വന്തമാക്കിയത്. സിനിമാ മേഖലയിലെ വിഎഫ്എക്സസ് ഡയറക്ടറും ത്രെഡ്ഡ് ആർട്ടിസ്റ്റുമായ അനിൽ ചുണ്ടേൽ ആണ് ഈ വ്യത്യസ്‌ത ആശയത്തിന് പിന്നിൽ പ്രവർത്തിച്ചത്.

വിവിധ നിറങ്ങളിലുള്ള മുണ്ടുകൾ കൃത്യമായി അടുക്കിവെച്ച് മനോഹരമായ രൂപകൽപ്പനയിലാണ് പൂക്കളം ഒരുക്കിയത്. പരമ്പരാഗത കേരള വസ്ത്രമായ മുണ്ടിനെയും ഓണത്തിന്റെ പ്രധാന പ്രതീകമായ പൂക്കളത്തെയും ഒരുമിപ്പിക്കുന്നതാണ് ഈ വേറിട്ട ആശയം. പൂക്കളത്തിന് ആധുനികമായൊരു രൂപം നൽകിയാണ് ‘മുണ്ടുകളം’ ഒരുക്കിയിരിക്കുന്നത്. പൂക്കൾക്ക് പകരം ആയിരക്കണക്കിന് മുണ്ടുകൾ ഉപയോഗിച്ച് നിറങ്ങളുടെയും രൂപങ്ങളുടെയും വലിയൊരു ക്യാൻവാസാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്.

ഈ സൃഷ്ടിയുടെ ഒരുക്കത്തിൽ അനിൽ ചുണ്ടേലിനൊപ്പം സുബൻ ആർ ഇസി, സെയ്ദ് വയനാട്, ജോബി ചാക്കോ, സലീഷ്, സോമൻ കുറ്റിക്കുളം, സലീഷ് ശങ്കരൻ, ഫായിസ് ആർട്ട് ഗാലറി എന്നിവരും സഹായികളായി പ്രവർത്തിച്ചു. ലോകത്തിലെ ആദ്യത്തെ ട്രാൻസ്പരന്റ് ത്രെഡ്ഡ് ആർട്ട് ഒരുക്കിയ കലാകാരനെന്ന പ്രത്യേകതയും അനിൽ ചുണ്ടേലിനുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *