May 16, 2026

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്രക്ക് ഉജ്ജല തുടക്കം

0
IMG_20251223_080607
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

കൽപ്പറ്റ:കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തുന്ന കേരള യാത്രയുടെ ഭാഗമായി മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ യാത്രക്ക് സുൽത്താൻബത്തേരിയിൽ തുടക്കമായി.ജാഥാ നായകൻ സമസ്ത കേന്ദ്രമുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർക്ക് സയ്യിദ് മുത്തുക്കായ തങ്ങൾ പതാകകൈമാറി. യാത്രയുടെ ഭാഗമായി കൊളഗപ്പാറ മഖാമിൽ നടന്ന സിയാറത്തിന് ദാറുൽ ഫലാഹ് പ്രിൻസിപ്പാൾ കെ സി അബൂബക്കർ ഹസ്രത്ത് നേതൃത്വം നൽകി. സമസ്‌ത സെൻ്റിനറി ഗാർഡിൻ്റെ പരേഡിന് ശേഷം സ്വതന്ത്രമൈതാനിയിൽ നടന്ന പൊതുസമ്മേളനം പി.ഹസൻമുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.കെ.ഒ.അഹ്‌മദ്കുട്ടി ബാഖവിഅദ്ധ്യക്ഷതവഹിച്ചു.അലിമുസ്‌ലിയാർ വെട്ടത്തൂർ,പൂക്കോയ തങ്ങൾ,ജാഥാ ഡയറക്ടർഎസ്.ശറഫുദ്ദീൻ,കോഡിനേറ്റർമാരായ കെ. എസ് മുഹമ്മദ്സഖാഫി,കെ.കെ മുഹമ്മദലി ഫൈസി,എസ്.വൈ എസ്.ജില്ലാ പ്രസിഡൻ്റ് ബശീർ സഅദി,ഹംസ അഹ്‌സനി ഓടപ്പള്ളം,എം ടി ശിഹാബുദ്ദീൻ അസ്ഹരി പ്രസംഗിച്ചു.നാസർ മുസ്‌ലിയാർ ഊട്ടി,ലത്തീഫ് കാക്കവയൽ,റംശാദ് ബുഖാരി,കെ. എ സലാം ഫൈസി,സലാം മുസ്‌ലിയാർ,ഹാരിസ് ഇർഫാനി,എസ്.അബ്‌ദുല്ല,സി.എച്ച് നാസർ മാസ്റ്റർ,ഇ.പി അബ്‌ദുല്ല സഖാഫി,ബശീർ കുഴിനിലം,ഉമർ സഖാഫി ചെതലയം, ഫള്ലുൽ ആബിദ്,ഉമൈർ സഖാഫി,സംബന്ധിച്ചു.സൈദ് ബാവവി സ്വാഗതവും നൗഫൽ കല്ലൂർ നന്ദിയും പറഞ്ഞു .

ഡിസംബർ 23ന് മേപ്പാടി,24 കമ്പളക്കാട്,25 തരുവണ,26 മാനന്തവാടി എന്നിങ്ങനെയാണ് ജില്ലാ യാത്ര നടക്കുന്നത്.കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്ന കേരള യാത്രക്ക് 2026 ജനുവരി 5 നാണ് കൽപ്പറ്റയിൽ സ്വീകരണം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *