May 16, 2026

വാളയാറിലെ സംഘപരിവാർ ആൾക്കൂട്ടക്കൊല ; എസ്ഡിപിഐ പ്രതിഷേധിച്ചു.

0
IMG_20251223_104022
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി : വാളയാറിൽ ദലിത് യുവാവിനെ ആർഎസ്എസ് പ്രവർത്തകർ വിചാരണ നടത്തി അടിച്ചുകൊന്നതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

വാളയാർ അട്ടപ്പള്ളത്ത് രാമനാരായണൻ എന്ന ദലിത് യുവാവിനെ തല്ലികൊന്ന സംഘപരിവാർ ക്രിമിനലുകളെയും ഗൂഡാലോചന നടത്തിയവരെയും കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണമെന്നും വിദ്വേഷത്തിന്റെ ഭാഗമായി നടന്ന ആൾക്കൂട്ടക്കൊല ആവർത്തിക്കാതിരിക്കാൻ ഉള്ള കർശന നടപടി സർക്കാർ സ്വീകരിക്കണമെന്നും സർക്കാർ നിസംഗത വെടിയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് മണ്ഡലം പ്രസിഡന്റ് സുലൈമാൻ വി, സെക്രട്ടറി സജീർ എം ടി, ട്രഷറർ ഷുഹൈബ് ടി കെ, കമ്മിറ്റിയംഗങ്ങളായ സാദിഖ് വി, എം ടി കുഞ്ഞബ്ദുല്ല, ആലി പി,സുബൈർ, ശംസുദ്ധീൻ, മുഹമ്മദലി, കരീം, അബു സി കെ, ഷുക്കൂർ, കബീർ നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *