April 25, 2026

സമസ്ത ശതാബ്ദി സന്ദേശയാത്ര 25ന് കല്‍പ്പറ്റയില്‍

0
IMG-20251223-WA0128
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയവുമായി ഫെബ്രുവരി ആദ്യവാരം കാസര്‍ഗോഡ് കുനിയയില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളന പ്രചാരണാര്‍ഥം പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നയിക്കുന്ന ശതാബ്ദി യാത്ര 25ന് വൈകുന്നേരം നാലോടെ കല്‍പ്പറ്റയില്‍ എത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, എസ്. മുഹമ്മദ് ദാരിമി, സി.പി. ഹാരിസ് ബാഖവി കമ്പളക്കാട്, കെ.എ. നാസര്‍ മൗലവി മടക്കിമല, സി.കെ. ഷംസുദ്ദീന്‍ റഹ്മാനി റിപ്പണ്‍, സയ്യിദ് സ്വാദിഖ് തങ്ങള്‍ തുറാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗൂഡല്ലൂരില്‍നിന്നുവരുന്ന യാത്ര ബത്തേരി വഴി സ്വീകരണ കേന്ദ്രമായ എച്ച്‌ഐഎംയുപി സ്‌കൂള്‍ ഗ്രൗണ്ടിലാണ് എത്തുന്നത്. നഗരാതിര്‍ത്തിയില്‍നിന്നു 100 എസ്‌കെഎസ്ബിവി ഖിദ്മ വൊളന്റിയര്‍മാര്‍, 100 എസ്‌കെഎസ്എസ്എഫ് വിഖായ അംഗങ്ങള്‍, 100 എസ്‌വൈഎസ് ആമിലാ പ്രവര്‍ത്തകര്‍, സമ്മേളന ലോഗോ പ്രിന്റ് ചെയ്ത മേല്‍ക്കുപ്പായം അണിഞ്ഞ 100 സ്‌പെഷല്‍ എസ്‌കെഎസ്എസ്എഫ് വൊളന്റിയര്‍മാര്‍ എന്നിവരുടെ അകമ്പടിയോടെയാണ് യാത്രാനായകനെ സമ്മേളനനഗരിയിലേക്ക് ആനയിക്കുക.സ്വീകരണ സമ്മേളനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍, ജില്ലയിലെ മഹല്ല് ഭാരവാഹികള്‍, ഖത്തീബുമാര്‍, മുഅല്ലിംകള്‍, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 28ന് മംഗലാപുരത്താണ് യാത്രാസമാപനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *