April 25, 2026

മുസ്ലിം ലീഗ് വിജയം ഉജ്ജ്വലം: ടി. മുഹമ്മദ്

0
IMG_20251223_162136
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ : തദ്ദേശ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ വിജയം ഏറ്റവും ഉജ്ജ്വലമായ വിജയമായിരുന്നു എന്ന് വയനാട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി മുഹമ്മദ് അഭിപ്രായപ്പെട്ടു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ബ്ലോക്ക് ഗ്രാമതലത്തിലുള്ള ജനപ്രതിനിധികള്‍ക്കുള്ള സ്വീകരണ പരിപാടി കല്‍പ്പറ്റയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.നാട്ടില്‍ സേവനം അര്‍പ്പിക്കുന്നതിന് വേണ്ടി നമ്മെ തിരഞ്ഞെടുത്തത് അവിടെയുള്ള ജനങ്ങളാണ്. അവര്‍ നമ്മളില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ് അതുകൊണ്ടുതന്നെ ജനസേവകരാവുക എന്നതാണ് നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്വം. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഗ്രാമ സ്വരാജ് എന്ന സ്വപ്നത്തിന് ചിറക് നല്‍കുന്നതില്‍ ഏറ്റവും സുപ്രധാനമായ പങ്കുവഹിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലി പഞ്ചായത്തീരാജി സംവിധാനങ്ങള്‍ രാജ്യത്ത് നിയമമായി വന്നപ്പോള്‍ അതിന്റെ ഏറ്റവും നല്ല രീതിയിലുള്ള നടത്തിപ്പിന് നേതൃത്വം കൊടുക്കാന്‍ മുസ്ലിം ലീഗ് രാഷ്ട്രീയ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള പഞ്ചായത്തുകളില്‍ 82 ജനപ്രതിനിധികളെ വിജയിപ്പിച്ച കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ കക്ഷിയായി മാറാന്‍ ലീഗിന് കഴിഞ്ഞു.അനുമോദന യോഗത്തില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സലിം മേമന അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി ഹംസ ഹാജി സ്വാഗതം പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ഹാരമണിയിച്ച് സ്വീകരിച്ചു.യോഗത്തില്‍ വയനാട് ജില്ല മുസ്ലിം ലീഗ് ട്രഷറര്‍ പി.കെ അബൂബക്കര്‍, വൈസ് പ്രസിഡണ്ട് മാരായ എന്‍.കെ.റഷീദ്, റസാഖ് കല്‍പ്പറ്റ, യഹിയഖാന്‍ തലക്കല്‍ സെക്രട്ടറി,കെ. ഹാരിസ്, ജില്ലാ പഞ്ചായത്ത് മുസ്ലിം ലീഗ് പാര്‍ട്ടി ലീഡര്‍ ടി. ഹംസ,എം. മുഹമ്മദ് ബഷീര്‍, നിയോജകമണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ വി. സി. അബൂബക്കര്‍, പനന്തറ മുഹമ്മദ്,കെ കെ ഹനീഫ,സി.ഇ. ഹാരിസ്, അബൂബക്കര്‍ സിദ്ദീഖ്,ജില്ലാ പഞ്ചായത് അംഗങ്ങള്‍ ആയ മുഫീദ തെസ്‌നി, നസീമ ടീച്ചര്‍,സുനില്‍ കുമാര്‍, കമല രാമന്‍,പഞ്ചായത്ത് ലീഗ് ഭാരവാഹികള്‍ ആയ എ. കെ. സലീം, പി. കെ. അഷ്‌റഫ്, കെ. യു. നൗഷാദ്, ഉസ്മാന്‍ പഞ്ചാര, സാലിഹ് മാസ്റ്റര്‍, ബഷീര്‍ പുള്ളാട്ട്, എന്‍. പി. ശംസുദ്ധീന്‍, ഷുക്കൂര്‍ ഹാജി, നെല്ലോളി കുഞ്ഞമ്മദ്, സലാം നീലിക്കണ്ടി, ഒ. കെ. സക്കീര്‍, കെഎംതൊടി മുജീബ്, സി. കെ. നാസര്‍, കളത്തില്‍ മമ്മൂട്ടി, കെ. ടി. കുഞ്ഞബ്ദുള്ള,അഷ്‌റഫ് വേങ്ങാട്ട്,സംബന്ധിച്ചു.അലവി വടക്കേതില്‍ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *