മാനന്തവാടി ബ്ലോക്ക് – മീനാക്ഷി രാമൻ പ്രസിഡണ്ട്, വൈസ് പ്രസിഡന്റ് സ്ഥാനം ലീഗ് പങ്കുവയ്ക്കും
മാനന്തവാടി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തലപ്പുഴ ഡിവിഷനിൽ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ മീനാക്ഷി രാമന്‍ ചുമതലയേല്‍ക്കും. ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പറായ മീനാക്ഷി രാമന്‍ ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റു, മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്. മികച്ച ഹോക്കി കായിക താരം കൂടിയായിരുന്നു മീനാക്ഷി രാമന്‍.
വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് പങ്ക് വെക്കും. ആദ്യ മൂന്ന് വര്‍ഷം കട്ടയാട് ഡിവിഷനില്‍ നിന്നും വിജയിച്ച സി.പി മൊയ്തീന്‍ഹാജിയും, തുടര്‍ന്നുള്ള രണ്ട് വര്‍ഷം തൊണ്ടര്‍നാട് ഡിവിഷനില്‍ നിന്നും വിജയിച്ച അബ്ദുള്ള കേളോത്തും വൈസ് ചെയര്‍പേഴ്‌സണാകും.





Leave a Reply