September 14, 2026

ദേശീയ സബ് ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍: അര്‍പ്പിത സാറ ബിജു കേരള ക്യാപ്റ്റന്‍

0
IMG-20251226-WA0171
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ: ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടത്തുന്ന പെണ്‍കുട്ടികളുടെ 69-ാമത് ദേശീയ സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന കേരള ടീമിന്റെ ക്യാപ്റ്റനായി അര്‍പ്പിത സാറ ബിജുവിനെ തെരഞ്ഞെടുത്തു. മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് അര്‍പ്പിത. ഇതേ വിദ്യാലയത്തിലെ കെ.എസ്. നന്ദന ടീം അംഗമാണ്. മീനങ്ങാടി ചെമ്മണ്ണാംകുഴിയി പൊട്ടക്കല്‍ ബിജു-ദീപ ദമ്പതികളുടെ മകളാണ് അര്‍പ്പിത. ഈ വര്‍ഷം ഛത്തിസ്ഗഢില്‍ നടന്ന ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും മഹാരാഷ്ട്രയിലെ ഗോലക് പൂരില്‍ നടന്ന അണ്ടര്‍-14 പെണ്‍കുട്ടികളുടെ ദേശീയ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ദേശീയ തലത്തില്‍ ആദ്യമായി മത്സരിക്കുന്ന നന്ദന മീനങ്ങാടി കൊങ്ങിയമ്പത്ത് സുധാകരന്‍-സിനി ദമ്പതികളുടെ മകളാണ്. പെണ്‍കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നതിനു മീനങ്ങാടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിസ്ഡം അക്കാദമിയിലെ താരങ്ങളാണ് ഇരുവരും. പി.സി. ബിനോയിയാണ് മുഖ്യ പരിശീലകൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *