June 10, 2026

എൻ എസ് എസ് ക്യാമ്പിന് തുടക്കമായി

0
IMG_20251226_184251
By ന്യൂസ് വയനാട് ബ്യൂറോ

 

കല്ലുപാടി : “യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി ഇനിയുമൊഴുകും മാനവസ്നേഹത്തിൻ ജീവവാഹിനിയായി ” എന്ന സന്ദേശവുമായി കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സപ്തദിന എൻ എസ് എസ് ക്യാമ്പ് കല്ലുപാടി ഗവ. എൽ പി സ്കൂളിൽ ആരംഭിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഗിരിജ ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ പ്രജിത രവിവർമ്മൻ, എൻ എസ് എസ് പോഗ്രാം ഓഫീസർ സി അമൃത, പി ടി എ എക്സിക്യുട്ടീവ് മെമ്പർ എസ് വിശ്വേശരൻ എന്നിവർ പ്രസംഗിച്ചു. പി ടി എ പ്രസിഡൻ്റ് എൻ റിയാസ് സ്വാഗതവും എൻ എസ് എസ് വളണ്ടിയർ ലീഡർ എയ്ഞ്ചൽ ഡെന്നീസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *