വയോജന സംഗമവും ക്രിസ്തുമസ് – പുതുവൽസര ആഘോഷവും സംഘടിപ്പിച്ചു.
തൃശ്ശിലേരി : തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ തൃശ്ശിലേരി അങ്കണവാടിയും പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മയും നാഷണൽ ആയുഷ് മിഷൻ ഹർഷം പദ്ധതിയും ആയുഷ്ഗ്രാമം പദ്ധതിയുടെയും നേതൃത്വത്തിൽ തൃശ്ശിലേരി പകൽ വീട്ടിൽ വെച്ച് വയോജനങ്ങൾക്ക് മാനസിക ആരോഗ്യ പരിശീലനവും യോഗ പരിശീലനവും ബോധവൽക്കരണ ക്ലാസും ക്രിസ്തുമസ് പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. വയോജനങ്ങളുടെ മാനസിക ആരോഗ്യം മുൻനിർത്തി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഞ്ജു ബാലൻ നിർവഹിച്ചു. എ എൽ എം എസ് സി അംഗം സക്കീർ കെ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ സുഷമ,ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ.സിജോ കുര്യാക്കോസ്,ഡോ. പ്രിൻസി മത്തായി, പുഞ്ചിരിക്കൂട്ടം വയോജന കൂട്ടായ്മ പ്രസിഡണ്ട് പി വി സ്കറിയ, തിരുനെല്ലി ഗ്രാമ പഞ്ചായത്ത് എം എൽ എസ് പി ദീപ ജോസ്, എ ഡിഎസ് മാരായ മിനിജ, തസ്‌നി, പുഞ്ചിരിക്കൂട്ടം സെക്രട്ടറി റുക്കിയ എന്നിവർ സംസാരിച്ചു.
മാനസിക ആരോഗ്യ പരിശീലന ക്ലാസിന് ഹർഷം പദ്ധതി സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസി മത്തായി നേതൃത്വം നൽകി.ആയുഷ്ഗ്രാം യോഗ ഡെമോൺസ്ട്രെറ്റർ കുമാരി അശ്വതി വി യോഗ പരിശീലനം നൽകി.ആയുഷ്ഗ്രാം അറ്റെൻഡർ ബിബിൻ പി എഫ്,ഹർഷം അറ്റെൻഡർ അഖിൽ പി ഡി എന്നിവരും ഈ പരിപാടിക്ക് നേതൃത്വം നൽകി. മാനസിക പരിശീലന ഗെയിമുകളിൽ വിജയികളായവർക്ക് ഔഷധ സസ്യ വിതരണവും ചെയ്തു.





Leave a Reply