ജേഷ്ടത്തി പ്രസിഡണ്ടായ പഞ്ചായത്തിൽ ഇനി മുതൽ അനിയത്തി പ്രസിഡണ്ട്.
മാനന്തവാടി. ജേഷ്ട സഹോദരി പ്രസിഡണ്ടായവെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൽ ഇനി മുതൽ അനിയത്തി പ്രസിഡണ്ട്.
മുപ്പത്തിഅഞ്ച് വർഷം മുൻപ് വെള്ള മുണ്ട ഗ്രാമ പഞ്ചായത്തിലെ പ്രസിഡണ്ടായിരുന്ന പി.കെ.ജമീലയുടെ സഹോദരിയും വനിതാ ലീഗ് ജില്ലാവൈസ് പ്രസിഡണ്ടുമായ പി.കെ.ഖമർലൈല വെള്ളമുണ്ട പഞ്ചായത്തിൽ തന്നെ പ്രസിഡണ്ടായിസ്ഥാനമേറ്റു.മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച്സഹോദരിമാർ സാരഥ്യം വഹിച്ച പഞ്ചായത്തെന്ന പെരുമയും വെള്ളമുണ്ട നേടി.ഖമർലൈലയുടെ സഹോദരി പി.കെ. ജമീല 35 വർഷം മുമ്പ് വനിതാസംവരണമോ വനിതാ മുസ്ലിം ലീഗോ ഇല്ലാത്ത കാലത്ത്
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി അഞ്ച് വർഷക്കാലംജന സേവനമനുഷ്ഠിച്ചത്.
ജില്ലയിലെ ആദ്യ മുസ്ലിം വനിതാ പഞ്ചായത്ത് പ്രസിഡണ്ടെന്ന പദവിയാണ് ജമീലക്ക് ലഭിച്ചത്.
1990 ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെള്ളമുണ്ട പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നിന്നും കല്യാണി ടീച്ചറെ തോൽപ്പിച്ച് മെമ്പറായത്.
അക്കാലത്ത് പഞ്ചായത്ത് വാർഡിൽ മൽസരിക്കാൻ സ്ഥാനാത്ഥിയെ അന്വോഷിക്കുന്നതിന്നിടയിലാണ് മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സഹപാഠിയുംപൊതു പ്രവർത്തകനുമായ ടി.എം. ഉസ്‌മാൻകോയയുടെ മകളായ ജമീലയെ മുസ്ലിം ലീഗ് കണ്ടെത്തുകയും.ഉയർന്ന വോട്ടിൽ വിജയം നേടുകയും ചെയ്തത്. മാസങ്ങൾക്ക് ശേഷം പഞ്ചാ യത്തിന്റെ പ്രസിഡൻ്റ് പദവിയും ജമീലയെ തേടിയെത്തിയതോടെ മുസ്ലിം വിഭാഗത്തിൽ നിന്നും ആദ്യത്തെ വനിതാ പ്രസിഡൻ്റെ ന്ന അംഗീകരാം ജമീലക്ക് സ്വ ന്തമായി വനിതാ സംവരണത്തെക്കുറിച്ചുള്ള ആലോചന പോലും ആരംഭിച്ചിട്ടില്ലാ ത്ത കാലത്താണ് മുസ്ലിം വിഭാഗത്തിൽ നിന്നും പ്രസിഡന്റ് പദവിയിലെത്തിയത്. അക്കാലത്തുള്ള എല്ലാ വിധ എതിർപ്പുകളെയും അതിജീവിച്ച് നിരവധി വികസന പ്രവർത്തനങ്ങൾ നടത്തി അഞ്ച് വർഷക്കാലം നല്ല രീതിയിൽ ഭരണം നടത്തി.
പിന്നീട് ഗൾഫിലേക്ക് താമസം മാറിയതോടെ പൊതുജീവിതം അവസാനി പ്പിച്ചെങ്കിലും സഹോദരി ഖമർ ലൈല സഹോദരിയുടെ പാത പിന്തുടർന്ന്സജീവമായി പൊതുരംഗത്തെത്തി. 2001 മുതൽ 2010 വരെ പത്ത് വർഷക്കാലം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എട്ടേന്നാൽ വാർഡിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായി.
2015 2020 ൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കട്ടയാട് ഡിവിഷനെ പ്രതിനിധീകരിച്ച് ജനപ്രതിനിധിയായ
ഖമർ ലൈല വികസന കാര്യസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സ്ഥാനം വഹിച്ചു.
നാലാം തവണ വീണ്ടും കട്ടയാട് വാർഡിൽ തെരഞ്ഞെടുക്കപ്പെടുകയും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടാവുകയും ചെയ്തു.
തണൽ വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ്. വെള്ളമുണ്ട പബ്ലിക് ലൈബ്രററി വൈസ് പ്രസിഡൻ്റ്.ഷരീഫ ഫാത്തിമാ ബീവി റിലീഫ് സെൽ പ്രസിഡൻ്റ് തുടങ്ങി നിലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്
പരേതരായ ടി.എം.ഉസ്മാൻ , മറിയം എന്നിവരുടെ മകളാണ്. ഭർത്താവ് വ്യാപാരിയായ മോയി കണ്ണാടി.മക്കൾ ജുബിഷ ഇബ്രാഹിം.ജെറീഷ് റഫ്ന.





Leave a Reply