സ്കൂൾ പാചക തൊഴിലാളികൾക്കായി ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു
ബത്തേരി:അസംപ്ഷൻ എ യു പി സ്കൂളിൽ വെച്ച് വയനാട് ജില്ലയിലെ സ്കൂൾ പാചക തൊഴിലാളികൾക്കായി ജില്ലാതല പാചക മത്സരം സംഘടിപ്പിച്ചു.
വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സമാപന സമ്മേളനവും സുൽത്താൻ ബത്തേരി നഗരസഭാ ചെയർ പേർസൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാനം നിർവ്വഹിച്ചു.
ഷോജി ജോസഫ് (ഹെഡ്മാസ്റ്റർ അസംപ്ഷൻ എ യു പി സ്കൂൾ) അധ്യക്ഷത വഹിച്ചു. രജിത കെ സി.(സീനിയർ എഎ നൂൺമീൽ ഡിജിഇ, തിരുവനന്തപുരം), ശശീന്ദ്ര വ്യാസ് (ഡിഡിഇ വയനാട്), ഷിജിത ബി.ജെ (എഇഒ സുൽത്താൻ ബത്തേരി ),ബിനു രാജ് (എൻ എഫ് എസ് ഡിഡിഇ വയനാട്), ഷാജി വി.കെ (എൻ എം ഒ സുൽത്താൻ ബത്തേരി ഉപജില്ല ), ബിനു തോമസ് (വയനാട് ജില്ലാ എച്എം ആൻഡ് എഇഒ ഫോറം സെക്രട്ടറി), ഷിനോജ് പാപ്പച്ചൻ പിടിഎ പ്രസിഡൻ്റ് അസംപ്ഷൻ എയുപി)എന്നിവർ സംസാരിച്ചു.
ബിന്ദു (ഡി വി എച്ച് എസ് വേലിയമ്പം), വിജി സി.വി (ജി എച്ച് എസ് ആറാട്ടുതറ), സനില എം ജി (ജി യു പി എസ് നല്ലൂർനാട്) എന്നിവർയഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി ക്യാഷ് അവാർഡിന് അർഹരായി.





Leave a Reply