April 25, 2026

ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി

0
IMG_20251231_175105
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ:- ബാങ്ക് ജീവനക്കാരുടെ നീണ്ട നാളത്തെ ആവശ്യമായ ആഴ്ച്ചയിൽ 5 ദിവസം പ്രവർത്തി ദിനങ്ങൾ ഒരു വർഷം മുൻപ് തന്നെ ഐ ബി എ അംഗീകരിച്ചിട്ടും അത് ഇതുവരെ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘ ടനകളുടെ കൂട്ടായ്മയായ യു എഫ് ബി യു (യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്സ് യൂണിയൻ ) ന്റെ നേതൃത്തിൽ കൽപ്പറ്റ കാനറ ബാങ്കിന്റെ മുൻപിൽ ജില്ലയിലെ ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി.ജില്ലാ യു എഫ് ബി യു കൺവീനറും എ കെ ബി ഇ എഫ് ജില്ലാ സെക്രട്ടറിയും ആയ എബി .എ. സി ധർണ്ണ ഉദ്ഘാടനം ചെയ്തു. ബി ഇ എഫ് ഐ ജില്ലാ സെക്രട്ടറി റീന കെ ,എൻ സി ബി ഇ ജില്ലാ സെക്രട്ടറി സുമോദ് എം കെ , എ ഐ ബി ഒ സി -ക്ക് വേണ്ടി ദീപക് കൃഷ്ണനും സംസാരിച്ചു. എ കെ ബി ഇ എഫ് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോയ് നന്ദി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *