അഞ്ചാമത് യു എഫ് പി എ ദേശീയ സമ്മേളനം മുള്ളൻ കൊല്ലിയിൽ നടന്നു.
മുള്ളൻ കൊല്ലി : മറുനാട്ടിലെ കാർഷിക വിജയത്തിന് കരുത്തേകിയ യുണൈറ്റഡ് ഫാർമേർസ് ആന്റ് പ്രൊഡ്യൂസേർസ് അസോസിയേഷൻ അഞ്ചാമത് ദേശീയ സമ്മേളനം മുള്ളൻ കൊല്ലി ക്വീൻ മേരി ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ കൃഷി ചെയ്യുന്ന മറുനാടൻ കർഷകരുടെ 12 മേഖലാ ഘടകങ്ങളുടെ നേതൃത്വത്തിലാണ് വാർഷികാഘോഷവും, പുൽപ്പള്ളി നഗരത്തെ പ്രകമ്പനം കൊള്ളിച്ച കർഷക ഘോഷയാത്രയും വർണാഭമായ കലാ സാംസ്കാരിക, നൃത്ത നൃത്യങ്ങൾ ഇടകലർന്നതായിരുന്നു ഘോഷയാത്ര.
2021 ലാണ് അന്യ സംസ്ഥാനങ്ങളിൽ പാട്ടകൃഷി നടത്തുന്നവരുടെ കൂട്ടായ്മയായി സംഘടന പിറവിയെടുത്തത്, ഇന്ന് സംഘടനയ്ക്ക് കീഴിൽ 10 കോടിയിലധികം വിറ്റുവരവുള്ള പ്രസ്ഥാനമായി ഉഫ്പ്കോ പ്രൊഡ്യൂസർ കമ്പനി വളർന്നിരിക്കുന്നു.
1500 ലധികം കർഷകർ ഇന്ന് സംഘടനയിൽ സജീവ പ്രവർത്തകരായുണ്ട്, ഇവരുടെ പ്രശ്നങ്ങളിൽ സംഘടന എല്ലാവിധ സഹായങ്ങളും ചെയ്തു വരുന്നു. കൂടാതെ സംഘടയ്ക്ക് കീഴിൽ ശക്തമായ യൂത്ത് വിംഗ്, ഐ ടി വിംഗ്, ലീഗൽ വിംഗ്, ക്രൈസിസ് മനജ്മെന്റ് വിംഗ്, ആർദ്രം ചാരിറ്റബിൾ സൊസൈറ്റി, കൈതാങ്ങ് സീഡ് ഹെൽപ് പദ്ധതി,ഹൃദയപൂർവ്വം പദ്ധതി, വിദ്യാർത്ഥികൾക്കുള്ള എഡ്യൂ ഡ്രീം പദ്ധതി എന്നിവ വിജയകരമായി പ്രവർത്തിക്കുന്നു.
മുള്ളൻ കൊല്ലി ക്വീൻ മേരി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡന്റ് ഷാബു ചാലക്കൽ സ്വാഗതം ആശംസിച്ചു യു എഫ് പി എ ചെയർമാൻ തോമസ് പി മാണി ഉദ്ഘാടനം നിർവ്വഹിച്ചു, സംഘടനാ റിപ്പോർട്ട് കൺവീനർ സിറാജുദ്ദീൻ അവതരിപ്പിച്ചു, സംഘടനാ സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ജോസ് എം എ അവതരിപ്പിച്ചു.
വിശിഷ്ടാഥിതിയായി വേദിയിലെത്തിയ ശ്രീ വിനോദ് കോവൂർ മുഖ്യപ്രഭാഷണം നടത്തി, സംഘടനയുടെ”അഗ്രേറിയൻ 5.0″ സുവനീർ പ്രകാശന കർമ്മവും നിർവഹിച്ചു.
ഇന്ത്യയിലെ കർഷക പ്രസ്ഥാനങ്ങളുടെ മുൻപന്തിയിൽ ഉള്ള സ്വതന്ത്ര കർഷക പ്രസ്ഥാനമാണ് യു എഫ് പി എ എന്നും, നീതി, ന്യായം, ദിശോ ബോധം, കർഷകക്ഷേമ കാര്യങ്ങൾ എന്നിവക്ക് എന്നും പ്രാമുഖ്യം നല്കുന്നുണ്ടെന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ സാബു കെ എസ് പറഞ്ഞു.
മേപ്പാടിയിൽ നിർമ്മിക്കുന്ന ബഡ് സ്കൂൾ പൂർണ്ണ സജ്ജമാക്കി ഗവൺമെൻറിന് വിട്ടു കൊടുക്കുവാൻ കാര്യങ്ങൾ ചെയ്യുന്നുവെന്ന് ഹൃദയപൂർവ്വം പദ്ധതി വിശദീകരിച്ച സിബി തോമസ് വേദിയിൽ അറിയിച്ചു.
കർഷകർക്ക് വിപണി ചൂഷണവും, കുത്തക കമ്പനികളുടെ പിടിമുറുക്കലുകളിൽ നിന്നുള്ള രക്ഷയ്ക്കും ഉഫ് പ് കോ പ്രൊഡ്യൂസർ കമ്പനി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് ഉഫ്പ് കോ ചെയർമാൻ ബേബി പെരുംകുഴി അറിയിച്ചു.
2026-2027 ലെ 75 അംഗ ഭരണസമിതിയെ ഐക്യ കണ്‌ഠേന തിരഞ്ഞെടുത്തു. ചെയർമാൻ സാബു കെ എസ്കൺവീനർ ജോബിൻ ജോസ് ട്രഷറർ അജികുര്യൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.





Leave a Reply