കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ സമ്മേളനം നടത്തി
ബത്തേരി: കേരള സീനിയർ സിറ്റിസൺസ് ഫോറം വയനാട് ജില്ലാ സമ്മേളനം ബത്തേരി മുനിസിപ്പൽ ഹാളിൽ വെച്ച് നടത്തി. സമ്മേളനത്തിൽ വയോജനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ച് ചർച്ച നടത്തി. റെയിൽവേ നിർത്തലാക്കിയ യാത്രാ ഇളവുകൾ പുനസ്ഥാപിക്കുക, വയനാട്ടിലെ ചുരം ബദൽ പാത ഉടൻ നടപ്പിൽ വരുത്തുക ,വയോജന പെൻഷൻ 5000 രൂപയായി വർധിപ്പിക്കുക, വയോമിത്രം പദ്ധതി ഗ്രാമ പഞ്ചായത്തിലും നടപ്പിലാക്കുക, ആയുഷ്മാൻ ഭാരത് വയോവന്ദന ആരോഗ്യ പദ്ധതി കേരളത്തിലും ഉടൻ നടപ്പിലാക്കുക, വയോജന കമ്മീഷനിൽ രാഷ്ട്രീയം നോക്കാതെ സംഘടന പ്രതിനിധികളെ ഉൾപ്പെടുത്തുക, വയോജന ക്ഷേമത്തിനായി വയോജന വകുപ്പ് രൂപീകരിക്കുക, വയോജന ക്ഷേമം പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തുക, വന്യമ്യഗ ശല്യത്തിൽ ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു പ്രമേയം പാസ്സാക്കി . സംഘാടക സമിതി ചെയർമാൻ ഡോ: വി. സത്യാനന്ദൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് റ്റി.വി.രാജൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന് മൂന്നോടിയായി ജില്ലാ പ്രസിഡന്റ് പതാക ഉയർത്തി. പ്രവർത്തന റിപ്പോർട്ട് ജില്ലാ സെക്രട്ടറി ഇ മുരളീധരൻ അവതരിപ്പിച്ചു. വരവ് ചിലവ് കണക്ക് ജില്ലാ ഖജാൻജി ജി.കെ.ഗിരിജ അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പികുമാരൻ ഉദ്ഘാടനo ചെയ്തു. സംസ്ഥാന ട്രഷറർ കെ.റ്റി. രതീശൻ മാസ്റ്റർ വയോജനങ്ങളെ ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. വാസുദേവൻ നായർ മുഖ്യപ്രഭാഷണം നടത്തി. സു: ബത്തേരി മുൻസിപ്പൽ ചെയർ പേഴ്സൺ റസീന അബ്ദുൾ ഖാദർ മുഖ്യാതിഥി ആയിരുന്നു. ജനമൈത്രി പോലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.എം ശശിധരൻ , റിസർവ്വ് ബാങ്ക് പ്രതിനിധി കെ.മുരളീധരൻ എന്നിവർ ബോധവത്കരണ ക്ലാസ്സുകൾ എടുത്തു. ജില്ലാ കമ്മിറ്റിയംഗം കെ.വി.മാത്യു, ജില്ലാ വൈസ് പ്രസിഡന്റുമാരായ റ്റി. ഒ പൗലോസ് , റ്റി.സി. പത്രോസ്, കെ.ശശിധരൻ , ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.മുഹമ്മദ്, പി.സെയ്ത്, ജോൺ തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി സെക്രട്ടറി സി.രാധാകൃഷ്ണന്റെ നേതൃത്വത്തിൽ 2026, 2027 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. മുപ്പതംഗ എക്സിക്യൂട്ടീവിനേയും, ജില്ലാ പ്രസിഡന്റായി റ്റി.വി.രാജനെയും , ജില്ലാ സെക്രട്ടറിയായി ഇ. മുരളീധരനെയും, ഖജാൻജിയായി ജി.കെ.ഗിരിജയെയും , വൈസ് പ്രസിഡന്റുമാരായി റ്റി. ഒ പൗലോസ്, കെ ശശിധരൻ .റ്റി.സി. പത്രോസ് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി കെ.മുഹമ്മദ്, ലീലാമ്മ വർഗീസ്, സി.കെ. ജയറാം , എന്നിവരെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയംഗം കെ.ഇ രത്നമ്മ നന്ദിയും പറഞ്ഞു.





Leave a Reply