May 15, 2026

തദ്ദേശ തെരഞ്ഞെടുപ്പിലേത് വെല്ലുവിളികളെ നേരിട്ട് നേടിയ വിജയം: കെപിസിസി പ്രസിഡന്റ്

0
IMG_20260104_210748
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വെല്ലുവിളികളെ നേരിട്ടാണ് യുഡിഎഫ് വിജയം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സപ്ത കണ്‍വന്‍ഷന്‍ സെന്ററില്‍ കെപിസിസി ദ്വിദിന നേതൃക്യാമ്പ് ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അശാസ്ത്രീയമായ വാര്‍ഡ് വിഭജനവും വോട്ടര്‍പ്പട്ടികയിലെ കുഴപ്പങ്ങളും യുഡിഎഫും കോണ്‍ഗ്രസും നേരിട്ട പ്രധാന വെല്ലുവിളികളാണ്. എഐസിസിയുടെ പൂര്‍ണ പിന്തുണയോടെ മികച്ച മുന്നൊരുക്കം നടത്തിയാണ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചത്. വറും 150 വോട്ടിനാണ് കോഴിക്കോട് കോര്‍പറേഷന്‍ നഷ്ടപ്പെട്ടത്. 2020ല്‍ എല്‍ഡിഎഫ് 200 തദ്ദേശസ്ഥാപനങ്ങള്‍ കൂടുതല്‍ നേടിയെങ്കില്‍ ഇത്തവണ അതു യുഡിഎഫിനു ലഭിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ വിജയത്തുടര്‍ച്ച നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകും. അതിനുള്ള തയാറെടുപ്പാണ് നടന്നുവരുന്നത്.

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ പഞ്ചായത്ത് രാജ് ഭേദഗതി കൊണ്ടുവന്നത്. നിയമസഭയില്‍ ചര്‍ച്ചയില്ലാതെ ബില്‍ പാസാക്കി. തുടര്‍ന്ന് വാര്‍ഡുകളെ വികൃതമായി വിഭജിച്ചു. പേരാവൂര്‍ നിയമസഭാമണ്ഡലത്തിലെ ആറളം പഞ്ചായത്തില്‍ കോട്ടപ്പാറ വാര്‍ഡില്‍ 250 പേര്‍ മാത്രമുള്ളപ്പോള്‍ തൊട്ടടുത്ത ചതിരൂര്‍ വാര്‍ഡില്‍ 1,968 വോട്ടര്‍മാരുണ്ടായിരുന്നു. എല്ലാ മാനദണ്ഡങ്ങളെയും കാറ്റില്‍പ്പറത്തി നടത്തിയ വാര്‍ഡ് വിഭജനത്തിനെതിരേ രാതികള്‍ പ്രവഹിച്ചെങ്കിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനത്തില്‍ അപ്പീല്‍ ഇല്ലാത്തതിനാല്‍ അവ കോടതിയില്‍ നിലനിന്നില്ലെന്നു സണ്ണി ജോസഫ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അഗംങ്ങളായ രമേശ് ചെന്നിത്തല എംഎല്‍എ, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, മുന്‍ മുന്‍ കെപിസിസി പ്രസിഡന്റുമാരായ എം.എം. ഹസന്‍, കെ. മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍ എംഎല്‍എ, പി.സി. വിഷ്ണുനാഥ് എംഎല്‍എ, ഷാഫി പറമ്പില്‍ എംപി എന്നിവര്‍ പ്രസംഗിച്ചു.

ഡിസിസി പ്രസിഡന്റ് ടി.ജെ ഐസക് സ്വാഗതം പറഞ്ഞു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *