ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ്: കെ.സി. വേണുഗോപാല്‍ എംപി
ബത്തേരി: നിയമസഭാ കെരഞ്ഞെടുപ്പില്‍ നൂറ് സീറ്റ് നേടുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സപ്ത റിസോര്‍ട്ടില്‍ കെപിസിസി ദിദ്വിന നേതൃ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകായിരുന്നു അദ്ദേഹം.
പാര്‍ട്ടി മാര്‍ഗരേഖയ്ക്കനുസരിച്ച് സ്ഥാനാര്‍ഥി നിര്‍ണയം നേരത്തേ നടത്തും. വിജയസാധ്യത തന്നെയാണ് പ്രധാന മാനദണ്ഡം. കേരളത്തിന്റെ സ്‌ക്രീനിംഗ് കമ്മിറ്റിയെ എഐസിസി പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് ഷെഡ്യൂള്‍ തയാറാക്കും. ചെറുപ്പക്കാരും വനിതകളും ഉള്‍പ്പെടുന്നതാകും സ്ഥാനാര്‍ഥി പട്ടിക.
കെപിസിസി, ഡിസിസി ഭാരവാഹികളുടെയും നേതാക്കളുടെയും പ്രവര്‍ത്തനം പാര്‍ട്ടിയോട് ഉത്തരവാദിത്വം പുലര്‍ത്തുന്ന വിധത്തിലാകണം. വരുന്ന നാലുമാസം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കരുത്.
വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് ക്യാമ്പില്‍ വിഴുപ്പലക്കരുത്. പരാതി ഉണ്ടെങ്കില്‍ നേതൃത്വത്തിന് എഴുതി നല്‍കണം. പൊതുചിന്താഗതികള്‍ക്ക് എതിരായി ഉണ്ടാകാവുന്ന ഒറ്റപ്പെട്ട ശബ്ദത്തെ എതിര്‍ക്കുക എല്ലാവരുടെയും ഉത്തരവാദിത്വമാണ്.
മൂന്നാം പിണറായി ഭരണത്തെക്കുറിച്ച് പറയാന്‍ സിപിഎമ്മുകാര്‍ക്ക് തന്നെ നാണമാണ്. സര്‍ക്കാരിനെതിരായ ജനവികാരം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായി. പാര്‍ട്ടി പ്രവര്‍ത്തകരുടെ മനക്കരുത്തിന്റെകൂടി വിജയമാണിത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്താന്‍ സിപിഎമ്മും ബിജെപിയും രാഷ്ട്രീയ പരീക്ഷണശാലകളില്‍ പുതിയ കരുക്കള്‍ ഒരുക്കുന്ന ശ്രമത്തിലാണ്. നിയമഭേദഗതിയിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസ്സത്ത തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് ദേശീയവ്യാപക പ്രക്ഷോഭത്തിലാണെന്നും വേണുഗോപാല്‍ പറഞ്ഞു.





Leave a Reply