പയ്യമ്പള്ളിയിൽ വളർത്തുമൃഗങ്ങളെ വന്യജീവി ആക്രമിച്ചു; പുലിയെന്ന് സംശയം
മാനന്തവാടി: പയ്യമ്പള്ളിയിൽ വളർത്തുമൃഗങ്ങളെ വന്യജീവി ആക്രമിച്ചു. പയ്യമ്പള്ളി മലയിൽപീടിക മൂലമറ്റത്തിൽ ജോർജിന്റെ പശുകിടാവിനെയും കൊളവയലിൽ സെബാസ്റ്റ്യൻ ജോസഫിന്റെ മൂരികിടാവിനെയുമാണ് ഇന്ന് പുലർച്ചെ വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമണം നടത്തിയതെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.





Leave a Reply