കലോത്സവത്തിൽ തിളങ്ങി എടപ്പെട്ടി സ്കൂൾ; വിജയികളെയും അധ്യാപകരെയും ആദരിച്ചു
എടപ്പെട്ടി: വൈ എം സി എ സംസ്ഥാന നേഴ്സറി കലോത്സവത്തിൽ മികച്ച വിജയം നേടിയ എടപ്പെട്ടി സ്കൂളിലെ എൽ കെ ജി , യു കെ ജി വിദ്യാർത്ഥികളെ സ്കൂളിൽ നടത്തിയ വിജയോത്സവത്തിൽ വച്ച് അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയ അധ്യാപികമാരായ അനുപമ സജിത്ത്, ഫാത്തിമത്തുൽ ഫസ്ന എന്നിവർക്ക് രക്ഷിതാക്കൾ ഉപഹാരം നൽകി. മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർ കെ എം ജോഷി വിജയോത്സവം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് ബി ഖദീജ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ, പി ടി എ വൈസ് പ്രസിഡൻ്റ് എൻ പി ജിനേഷ്കുമാർ, എം എച്ച് ഹഫീസ് റഹ്മാൻ, അമൃത വിജയൻ, ജിസ്ന ജോഷി, അമൃത മോഹൻ, വിനീത സുജിത്ത്, പി എസ് അനീഷ , വിജി ജിജിത്ത്, കെ സി ഹർഷ, പി എം മഹേശ്വരി എന്നിവർ പ്രസംഗിച്ചു.





Leave a Reply