ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ സൗജന്യ പി എസ് സി പരിശീലനം 2026 ജനുവരി 11 വരെ അപേക്ഷിക്കാം
കൽപ്പറ്റ: ന്യൂന പക്ഷ വിഭാഗങ്ങൾക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ സൗജന്യ പി എസ് സി പരിശീലനത്തിനു അപേക്ഷ ക്ഷണിച്ചു സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൻ്റെ കീഴിൽ കൽപ്പറ്റ പഴയ ബസ് സ്റ്റാൻ്റ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിലാണ് ക്ലാസുകൾ നടക്കുക. 6 മാസ കാലത്തേക്കാണ് പരിശീലനം.2026 ജനുവരി 15ന് പുതിയ ബാച്ചിൻ്റെ ക്ലാസുകൾ ആരംഭിക്കും. പരിശീലനം തികച്ചും സൗജന്യമായിരിക്കും. അഞ്ച് ദിവസത്തെ റഗുലർ ബാച്ചും, രണ്ട് ദിവസത്തെ ഹോളിഡേ ബാച്ചു മായാണ് പരിശീലനം. എസ് എസ് എൽ സി യുമാണ് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത.18 വയസ് തികഞ്ഞ മുസ്ലിം, കൃസ്ത്യൻ, ജൈൻ എന്നിവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഒബിസി , എസ് സി , എസ് ടി എന്നിവരെയും പരിഗണിക്കും. അപേക്ഷകൾ നിർദ്ദിഷ്ട ഫോമിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കളുടെ പകർപ്പുകൾ, പാസ്സ്പോർട്ട് സൈസ് ഫോട്ടോ, ബി പി എൽ ആണെങ്കിൽ റേഷൻ കാർഡിൻ്റെ കോപ്പി, വിധവ, വിവാഹമോചിതർ ആണെങ്കിൽ ആയത് തെളിയിക്കുന്ന രേഖ സഹിതം പ്രിൻസിപ്പൾ, കോച്ചിംഗ് സെൻ്റർ ഫോർ ,മൈനോരിറ്റി യൂത്ത് പഴയ ബസ് സ്റ്റാൻ്റ് ബിൽഡിംഗ് കൽപ്പറ്റ എന്ന വിലാസത്തിലോ നേരിട്ടോ നൽകണം. പൂരിപ്പിച്ച അപേക്ഷ 2026 ജനുവരി 11ന് വൈകിട്ട് 5 മണിക്ക് മുൻപായി ഓഫിസിൽ എത്തിക്കണം അപേക്ഷ ഫോറം ഓഫിസിൽ നിന്ന് ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് 04936 202228 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.





Leave a Reply