മൈസൂർ സർവകലാശാലാ എം.എസ്.സി സൈക്കോളജി പരീക്ഷയിൽ അഞ്ച് സ്വർണ്ണമെഡലുകളോടെ സക്കിയ്യക്ക് ഒന്നാം റാങ്ക്
വെള്ളമുണ്ട: മൈസൂർ സർവകലാശാല നടത്തിയ എം.എസ്.സി സൈക്കോളജി പരീക്ഷയിൽ അഞ്ച് സ്വർണ്ണമെഡലുകളോടെ ഒന്നാം റാങ്ക് കരസ്ഥമാക്കി സക്കിയ്യ വി. മികച്ച നേട്ടം കൈവരിച്ചു. വെള്ളമുണ്ട മംഗലശ്ശേരി വരിക്കോടൻ ബഷീർ അഹമ്മദിന്റെയും നജ്മത്ത് കീഴട്ടയുടെയും മകളാണ് സക്കിയ്യ. നിലവിൽ മൈസൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (എ ഐ ഐ എസ് എച്ച് ) ഏർലി ചൈൽഡ് ഹൂഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ ഡിപ്ലോമ ചെയ്തുവരികയാണ് ഈ മിടുക്കി.





Leave a Reply