May 1, 2026

ക്വാണ്ടം ക്യൂരിയോസിറ്റി പഠനയാത്ര ആരംഭിച്ചു

0
IMG-20260108-WA0002
By ന്യൂസ് വയനാട് ബ്യൂറോ

 

ബത്തേരി: സയൻസ് ടെക്നോളജി എജുക്കേഷൻ ആൻഡ് റിസർച്ച് സെന്ററും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി ക്വാണ്ടം സെഞ്ച്വറി എക്സിബിഷൻ സെൻമേരിസ് കോളേജ് സുൽത്താൻബത്തേരിയിൽ എത്തുന്നതിന്റെ പ്രചരണാർത്ഥം നടത്തുന്ന ക്വാണ്ടം ക്യൂരിയോസിറ്റി പഠനയാത്ര ജനുവരി ആറിന് പഴൂർ സെന്റ് ആന്റണീസ് സ്കൂളിൽ ഹെഡ്മാസ്റ്റർ ജോൺസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തിരുന്നു. പ്രൊഫസർ കെ ബാലഗോപാലൻ, പി.ആർ മധുസുദനൻ ചെയർമാൻ വൈസ് ചെയർമാൻ എന്നിവർ സന്നിഹിതരായിരുന്നു ശാസ്ത്ര പരീക്ഷണങ്ങളും ശാസ്ത്ര പാട്ടുകളും സ്കിറ്റുകളും ആണ് പരീക്ഷണ യാത്രയിൽ അവതരിപ്പിക്കുന്നത്. പരിശീലനം നേടിയ 8, 9 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുക സുൽത്താൻബത്തേരി ജില്ലയിലെ 12 സ്കൂളുകളിലാണ് പരീക്ഷണയാത്ര എത്തിച്ചേരുന്നത്. എ.യു.പി. യുപിഎസ് ചീരാൽ ,ജി യു പി എസ് കല്ലിങ്കര, അസംപ്ഷൻ യു.പി. സുൽത്താൻ ബത്തേരി,എ.എം യു പി എസ് ഗോഖലെ നഗർ ,എ എം യു പി എസ് മാനികാവ് എന്നീ സ്കൂളുകളിൽ പരീക്ഷണങ്ങൾ പൂർത്തിയായി. ജനുവരി എട്ടിന് എയുപിഎസ് കുമ്പളേരി, ജി.യു.പി.എസ്. കാര ച്ചാൽ,യുപിഎസ് വരദൂർ സ്കൂളിലെ ജനുവരി 9 ന് കൃഷ്ണവിലാസം എ.യു.പി. കോളേരി,ജി യു പി എസ് പൂതാടി യുപിഎസ് അരി മുള എന്നീ സ്കൂളുകളിലും പരീക്ഷണയാത്ര എത്തിച്ചേരും. പരിപാടികൾ പ്രധാനമായും കുട്ടികൾ അവതരിപ്പിക്കുന്നു. മാത്യൂസ് ടിപി സന്തോഷ് എന്നിവർ നേതൃത്വം നൽകുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *