May 1, 2026

ചിറക്കര ഭാഗത്ത് കടുവ ഭീതി: ആർ.ആർ.ടി തിരച്ചിൽ ആരംഭിച്ചു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

0
IMG_20260108_092116
By ന്യൂസ് വയനാട് ബ്യൂറോ

 

 

മാനന്തവാടി: ചിറക്കര എണ്ണപ്പന ഭാഗത്ത് കടുവയെ കണ്ടതിനെത്തുടർന്ന് വനപാലകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജ്ജിതമാക്കി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. തുടർന്ന് പ്രദേശവാസിയായ ഷഹലാസ് കടുവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ ഉടൻ വനപാലകർ സ്ഥലത്തെത്തി നാട്ടുകാരുമായി ചേർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും പുലർച്ചയോടെ അവസാനിപ്പിച്ചു. ഇന്ന് രാവിലെ മുതൽ മാനന്തവാടി ആർ.ആർ.ടി സംഘം കടുവയ്ക്കായുള്ള പരിശോധന പുനരാരംഭിക്കുമെന്ന് ബേഗൂർ റെയിഞ്ച് ഓഫീസർ രഞ്ജിത്ത് അറിയിച്ചു. കടുവയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി നിലവിൽ നാല് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എന്നാൽ അസമയത്തുള്ള ഒറ്റയ്ക്കുള്ള യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *