വഞ്ഞോട് സ്കൂളിൽ നടന്ന കോട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു
മാനന്തവാടി: ചിത്രരചനയും ചിത്ര വർത്തമാനവുമായി വഞ്ഞോട് സ്കൂളിൽ നടന്ന രണ്ടു ദിവസം നീണ്ട സംസ്ഥാന ചിത്രകലാ ക്യാമ്പ് സമാപിച്ചു. സംസ്ഥാനത്തിലെ ഇരുപത്തിയെട്ട് ചിത്രകാരന്മാരുടെ തത്സമയ ചിത്രരചനയും കുട്ടികൾക്ക് ചിത്രരചനാ ക്ലാസ്സും നടന്നു. ക്യാമ്പിൽ വരച്ച ചിത്രങ്ങളുടെ പ്രദർശനവും സമാപന സമ്മേളനവും പട്ടികജാതി-പട്ടികവർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനി തോമസ് അധ്യക്ഷതവഹിച്ചു. പി.ജി ശ്രീനിവാസൻ, പ്രമോദ് കുരമ്പാല, ശ്രീജ പള്ളം എന്നിവർ
ക്യാമ്പ് അനുഭവങ്ങൾ പങ്ക് വെച്ചു. ക്യാമ്പിൻ്റെ ക്രോഡീകരണം രാജേന്ദ്രൻ പുല്ലൂർ നിർവ്വഹിച്ചു. ക്യാമ്പിൽ വരച്ച ചിത്രങ്ങൾ മന്ത്രി ഒ.ആർ കേളു സ്കൂളിന് വേണ്ടി ഏറ്റുവാങ്ങി.പാലേരി കുഞ്ഞിരാമൻ നായർ എൻഡോവ്മെൻ്റ് വിതരണം ചെയ്തു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബെക്സി സണ്ണി ബീന ജോസഫ്, പി.ടി.എ പ്രസിഡൻ്റ് മനൂപ് ചെറിയാൻ, എം.പി.ടി.എ പ്രസിഡൻ്റ് ഷീന ബിനു, എച്ച്.എം. പി. ഷെറീന, ദിൽന . കെ എന്നിവർ സംസാരിച്ചു.





Leave a Reply