കെ എസ് ടി എ വയനാട് ജില്ലാ സമ്മേളനത്തിന് പുൽപ്പള്ളിയിൽ ഉജ്വല തുടക്കം
പുൽപ്പള്ളി: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) മുപ്പത്തിയഞ്ചാം വയനാട് ജില്ലാ സമ്മേളനത്തിന് പുൽപ്പള്ളിയിൽ ആവേശകരമായ തുടക്കമായി. പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിലെ എം.എ. വിശ്വപ്പൻ മാസ്റ്റർ നഗറിൽ ജില്ലാ പ്രസിഡന്റ് എ.ഇ. സതീഷ് ബാബു പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. വി. ശിവദാസൻ എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.ഇ. സതീഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന സെക്രട്ടറി പി.ജെ. ബിനേഷ് ഗുരു കാരുണ്യ എൻഡോവ്മെന്റ് വിതരണം നടത്തി. എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി കെ. അബ്ദുൾ ഗഫൂർ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം വി.എ. ദേവകി എന്നിവർ ആശംസകൾ നേർന്നു. സ്വാഗതസംഘം ചെയർമാൻ ബൈജു നമ്പിക്കൊല്ലി സ്വാഗതവും ജില്ലാ സെക്രട്ടറി ടി. രാജൻ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി എ.കെ. സുകുമാരി രക്തസാക്ഷി പ്രമേയവും ബിനു മോൾ ജോസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി. ബിജു വരവുചെലവ് കണക്ക് അവതരിപ്പിച്ചു. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ഷാജിമ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിലും ജില്ലാ സെക്രട്ടറി ടി. രാജൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും പ്രതിനിധികൾ ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടത്തി. വൈകുന്നേരം പുൽപ്പള്ളി ടൗണിൽ ആയിരക്കണക്കിന് അധ്യാപകർ പങ്കെടുത്ത വർണ്ണാഭമായ പ്രകടനം നടന്നു. തുടർന്ന് വി.എസ്. അച്യുതാനന്ദൻ നഗറിൽ (പുൽപ്പള്ളി ടൗൺ) നടന്ന പൊതുസമ്മേളനം കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ജെ. ബിനേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. സ്മിജ, വി.എ. ദേവകി, എം.എസ്. സുരേഷ് ബാബു, ബൈജു നന്പിക്കൊല്ലി എന്നിവർ സംസാരിച്ചു. കെ. രാജൻ സ്വാഗതവും പി. ബിജു നന്ദിയും രേഖപ്പെടുത്തി. പ്രതിനിധികളുടെ കലാപരിപാടികളും അരങ്ങേറി. ഞായറാഴ്ച രാവിലെ ചർച്ചകൾക്കുള്ള മറുപടിയും തുടർന്ന് സുരേഷ് മാസ്റ്റർ നഗറിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. റഫീഖ് ഉദ്ഘാടനം ചെയ്യുന്ന ട്രേഡ് യൂണിയൻ സമ്മേളനവും നടക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ സമ്മേളനം സമാപിക്കും.





Leave a Reply