April 30, 2026

വണ്ടിയാമ്പറ്റയിലെ കടുവ ചിത്രം വ്യാജമെന്ന് സംശയം . വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

0
IMG_20260113_084839
By ന്യൂസ് വയനാട് ബ്യൂറോ

 

കമ്പളക്കാട്: കോട്ടത്തറ – വണ്ടിയാമ്പറ്റ റോഡിൽ പുലർച്ചെ കണ്ടന്ന് പറയപ്പെടുന്ന കടുവയുടെ ചിത്രം വ്യാജമാണെന്ന സംശയം ബലപ്പെടുന്നു.പ്രദേശത്ത് ഡ്രോൺ ഉപയോഗിച്ചും അല്ലാതെയും വനം വകുപ്പ് നടത്തിയ പരിശോധനയിൽ തെളിവുകൾ കണ്ടത്താത്ത സാഹചര്യത്തിലാണ് ഇത് എ ഐചിത്രമെന്ന സംശയം ബലപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് കബളക്കാട്ടെ ഓട്ടോ ഡ്രൈവർ അജ്മൽ തൻ്റെ വാഹനത്തിന് മുൻപിൽപെട്ട കടുവയെന്ന രീതിയിൽ ഫോട്ടൊ പ്രചരിപ്പിച്ചത്.

തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ വൃന്ദം സ്ഥലത്തെത്തി ജാഗ്രത നിർദ്ദേശവും നൽകി. ചിത്രം സംബന്ധിച്ച ആധികാരികത പരിശോധിക്കുവാൻ വനം വകുപ്പ് പോലീസ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന്ചിത്രം കൈമാറി.ഡ്രൈവർ അജ്മലിൻ്റെ മൊഴിയും എടുക്കും .കൽപ്പറ്റ ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാൽപ്പാടുകളൊ മറ്റ് തെളിവുകളോ ലഭിച്ചില്ല.അതേസമയം കടുവയെ കണ്ട സ്ഥലത്ത് വെച്ച് അജ്മൽ സംഭവം വിശദീകരിക്കുന്ന വീഡിയോ വാർത്താ ചാനലുകൾ സംപ്രേക്ഷണം ചെയ്തിരുന്നു. നിജസ്ഥിതി കൊണ്ടുവരണമെന്ന് പ്രദേശവാസികൾ ശക്തമായി ആവശ്യപ്പെട്ടു.

കമ്പളക്കാട് ജനവാസ മേഖലയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലാണ്. ഇന്നലെ രാത്രി വണ്ടിയാമ്പറ്റയ്ക്ക് സമീപം ഓട്ടം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഓട്ടോ ഡ്രൈവർ അജ്മലാണ് കടുവയെ നേരിൽ കണ്ടത്. റോഡരികിലെ കാട്ടിനുള്ളിൽ മൃഗത്തിന്റെ തല കണ്ട് വണ്ടി നിർത്തി പരിശോധിച്ചപ്പോഴാണ് അത് കടുവയാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. നിലവിൽ പ്രദേശത്ത് കണ്ടെത്തിയത് മുൻപ് നിരീക്ഷണത്തിലുള്ള കടുവയാണോ എന്ന കാര്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *