എൽഡിഎഫ് ജാഥ: സംഘാടക സമിതിയായി
കൽപറ്റ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് കൽപറ്റയിൽ നൽകുന്ന സ്വീകരണത്തിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു. എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ആർജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ ഹംസ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖ്, വിജയൻ ചെറുകര, സി എം ശിവരാമൻ, എം ടി ഇബ്രാഹിം എന്നിവർ സംസാരിച്ചു. എൽഡിഎഫ് മണ്ഡലം കൺവീനർ കെ സുഗതൻ സ്വാഗതവും എം മധു നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ കെ ഹംസ (ചെയർമാൻ), കെ സുഗതൻ (കൺവീനർ).





Leave a Reply