ബ്രഹ്‌മഗിരിയുടെ കള്ളപ്പണം വെളുപ്പിക്കല്‍: യൂത്ത്‌കോണ്‍ഗ്രസ് യൂണിയന്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തി
ബത്തേരി: ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപിക്കാനായി കള്ളപ്പണം കൊണ്ടുവന്നെന്നും തുക സുല്‍ത്താന്‍ബത്തേരിയിലെ യൂണിയന്‍ബാങ്ക് ശാഖ മുഖാന്തരം വെളുപ്പിച്ചെന്നുമുള്ള ജീവനക്കാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സുല്‍ത്താന്‍ബത്തേരി യൂണിയന്‍ബാങ്കിലേക്ക് മാര്‍ച്ച് നടത്തി. ബ്രഹ്‌മഗിരി സൊസൈറ്റിയില്‍ നിക്ഷേപിക്കാന്‍ കള്ളപ്പണമെത്തിച്ചെന്നും ഇത് പിന്നീട് സുല്‍ത്താന്‍ബത്തേരി യൂണിയന്‍ ബാങ്ക് ശാഖമുഖാന്തരം വെളുപ്പിച്ചെന്നും ജീവനക്കാരന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബാങ്കിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്. ബാങ്കിനു മുന്നില്‍ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതോടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രതിഷേധത്തിനിടെ സുല്‍ത്താന്‍ബത്തേരി ബ്ലോക്ക് പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷയുമായ നിതാ കെ കേളുവിനെ എസ് ഐ മര്‍ദ്ദിച്ചത് വലിയ പ്രതിഷേധത്തിടയാക്കി. എസ് ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനു മുന്നിലേക്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. പരിക്കേറ്റ നിതാ കെ.കേളുവിനെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യൂണിയന്‍ ബാങ്കിനെതിരെയും, എസ് ഐക്കെതിരെയും നടപടി ആവശ്യപ്പെട്ട് ഇന്ന് വൈകിട്ട് അഞ്ച് മണിത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ അറിയച്ചു. പ്രതിഷേധത്തിന് ജില്ലാപ്രസിഡന്റ് അമല്‍ജോയി, ലയണല്‍മാത്യു, അഫ്സല്‍ ചീരാല്‍, എം.ജെ അനീഷ്, ഡിന്റോ ജോസ്, അസീസ് വാളാട്, യൂനസ് അലി, എ.രാഹുല്‍, ഹാരിസ് കല്ലുവയല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Leave a Reply