ഡോ. പി. നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് പുരസ്ക്കാരം സുകുമാരൻ മംഗലശ്ശേരിക്ക്
മാനന്തവാടി: വയനാട്ടിൽ നിന്നുള്ള പ്രഥമ എം. ബി. ബി. എസ്. ഡോക്ടറും ആരോഗ്യശുശ്രൂഷാരംഗത്തെ ഉദാത്ത മാതൃകയുമായ ഡോ. പി. നാരായണൻ നായരുടെ പേരിൽ ഡോ. പി. നാരായണൻ നായർ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്ക്കാരം സുകുമാരൻ മംഗലശ്ശേരിക്ക് സമർപ്പിച്ചു.
മാനന്തവാടി ഹിൽബ്ലൂംസ് സ്ക്കൂളി നടത്തിയ ചടങ്ങിൽ കേരളസംസ്ഥാന വനിതാവികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ. സി. റോസക്കുട്ടി ടീച്ചർ പുരസ്ക്കാരം സമർപ്പിച്ചു.ട്രസ്റ്റ് പ്രസി: ഡോ: കെ വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എടവക ഗ്രാമ പഞ്ചായത്ത് പ്രസി: ഗിരിജ സുധാകരൻ ഡോ: പി നാരായണൻ നായരെ ആദരിച്ചു, ട്രസ്റ്റ് സെക്രട്ടറി: എൻ യു ജോൺ, ട്രസ്റ്റംഗം ഡോ: സി കെ രഞ്ജിത്ത്, സ്ക്കൂൾ മാനേജർ ജോർജ് ജോസഫ്, സ്ക്കൂൾ ക്യാപ്റ്റൻ നൻമ റോഷിൻ മാത്യു എന്നിവർ സംസാരിച്ചു.
വയനാട് ജില്ലയിൽ പൊതുജ നാരോഗ്യരംഗത്ത് നിസ്വാർത്ഥമായി സേവനമനുഷ്‌ഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ ഏർപ്പെടുത്തിയിട്ടു ള്ളതാണ് ഈ അവാർഡ്. 15,000 രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്.





Leave a Reply