May 1, 2026

ബ്രഹ്മഗിരിയെ സിപിഎം തട്ടിപ്പിന് മറയാക്കി: കെ.എൽ. പൗലോസ്

0
IMG_20260122_171806
By ന്യൂസ് വയനാട് ബ്യൂറോ

 

 

കൽപ്പറ്റ: ബ്രഹ്മഗിരി ഡവലപ്മെൻ്റ് സൊസൈറ്റിയെ സിപിഎം വലിയ തട്ടിപ്പിനും ദേശവിരുദ്ധ പ്രവർത്തനത്തിനും മറയാക്കിയെന്ന്

കെപിസിസി ജനറൽ സെക്രട്ടറി കെ. എൽ. പൗലോസ് ആരോപിച്ചു. ബ്രഹ്മഗിരി സൊസൈറ്റിക്കുവേണ്ടി സിപിഎം സംസ്ഥാന നേതാക്കൾ വരെ ഇടപെട്ട് അനേകം കോടി രൂപയാണ് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പലിശ വാഗ്ദാനം ചെയ്ത് സമാഹരിച്ചത്.

ഈ തുക തിരിച്ചുനൽകാതെ സൊസൈറ്റി നേതൃത്വം വഞ്ചനയും അഴിമതിയും നടത്തി. ചതിക്കപ്പെട്ടർ നൽകിയ പരാതികളിൽ കേസെടുക്കാൻ പോലീസ് തയാറാകുന്നില്ല.

ഗുരുതര ആരോപണമാണ് സൊസൈറ്റിക്കെതിരേ മുൻ ജീവനക്കാരൻ ഉന്നയിച്ചത്. കള്ളപ്പണം ചാ‌ക്കിൽ സൊസൈറ്റിയിൽ കൊണ്ടുവന്നെന്നും ഈ പണം ജീവനക്കാരുടെ അക്കൗണ്ടുകളിലുടെ വെളുപ്പിച്ചുവെന്നുമാണ് സിപിഎം കാരനായ അദ്ദേഹം ആരോപിച്ചത്. അദ്ദേഹത്തെ അവിശ്വസിക്കേണ്ട സാഹചര്യമില്ല. കള്ളപ്പണം വെളുപ്പിക്കൽ ദേശവിരുദ്ധ പ്രവർത്തനമാണ്. ഇക്കാര്യം ബന്ധപ്പെട്ട ഏജൻസി അന്വേഷിക്കണം. കുറ്റക്കാരെ നിയമത്തിന് മുന്നിൽ നിർത്തണമെന്നും പൗലോസ് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *