November 5, 2026

പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഗുരുതര ക്രമക്കേടെന്ന് പരാതി  ശീർഷകം മാറി തുക വിനിയോഗിച്ചു;  പ്രതിഷേധവുമായി കാംസഫ്

0
IMG_20260126_114949
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ഓണം മാർക്കറ്റുമായി ബന്ധപെട്ട് മാറേണ്ടിയിരുന്ന തുക ശീർഷകം മാറി ഓർഗാനിക് ഫാർമിങ് പദ്ധതിക്കനുവദിച്ച തുകയിൽ നിന്ന് മാറി ചിലവഴിച്ചതായി ആരോപണം. അർ ഹരായ ആളുകൾക്ക് പദ്ധതി പ്രകാരം തുക കിട്ടാത്ത ഗുരുതര സാഹചര്യമാണ് ജില്ലയിലുള്ളത്. പ്രിൻസിപ്പൽ കൃഷി ഓഫീസിലെ അക്കൗണ്ട് സെക്ഷനിലെ പിഴവാണ് കാരണമെന്നാണ് ലഭിക്കുന്ന സൂചന. സംഭവത്തിൽ കേരള അഗ്രി ക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷൻ (കാംസഫ്) പ്രതിഷേധിച്ചു. വീഴ്ച്ച വരുത്തിയ ജീവനക്കാർക്കെതിരെ എത്രയും പെട്ടന്ന് നടപടികൾ സ്വീകരി ക്കാണെന്നും കർഷകരുടെ അനുകൂല്യത്തിനായി അനുവദിച്ച തുക എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *