വയനാട് ദുരന്തബാധിതർക്ക് ജംഇയ്യത്തുൽ ഉലമാ ഹിന്ദ് നിർമ്മിച്ച വീടുകൾ കൈമാറി
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി ജംഇയ്യത്തുൽ ഉലമാ ഹിന്ദ് നിർമ്മിച്ചു നൽകിയ 11 വീടുകളുടെ താക്കോൽദാന ചടങ്ങ് നടന്നു. ജംഇയ്യത്തുൽ ഉലമാ ഹിന്ദ് ദേശീയ സെക്രട്ടറി മൗലാനാ ഹകീമുദ്ധീൻ ഖാസിമി ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറുകയും ചെയ്തു. പദ്ധതി പ്രദേശത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പരിപാടിക്കും അദ്ദേഹം നേതൃത്വം നൽകി. ഇതിനോടൊപ്പം നെല്ലിമാളത്ത് ജംഇയ്യത്ത് നിർമ്മിക്കുന്ന മസ്ജിദ് ഉൾപ്പെടെയുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മൗലാനാ ഹകീമുദ്ധീൻ ഖാസിമി നിർവ്വഹിച്ചു. ചടങ്ങിൽ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു. നൗഫൽ കൗസരി സ്വാഗതം ആശംസിച്ച ചടങ്ങിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഗഫൂർ വെണ്ണിയോട് പരിപാടിയിൽ നന്ദി രേഖപ്പെടുത്തി.





Leave a Reply