മുണ്ടേരി ബഡ്‌സ് സ്കൂളിനെ മാതൃകാ സ്ഥാപനമാക്കാൻ ഒന്നരക്കോടി രൂപ അനുവദിച്ചു
കൽപ്പറ്റ: നിലവിലുള്ള ബഡ്‌സ് സ്ഥാപനങ്ങളെ മാതൃകാ ബഡ്‌സ് സ്കൂളുകളായി ഉയർത്തുന്ന സംസ്ഥാന സർക്കാർ പദ്ധതിയുടെ ഭാഗമായി കൽപ്പറ്റ നഗരസഭയിലെ മുണ്ടേരി ബഡ്‌സ് സ്കൂളിന് 150.13 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്തെ 19 ബഡ്‌സ് സ്കൂളുകൾക്ക് ഫണ്ട് അനുവദിച്ചതിലൂടെയാണ് ഏറെ പിന്നോക്കം നിൽക്കുന്ന മുണ്ടേരി സ്കൂളിനും വികസനത്തിനുള്ള വലിയ തുക ലഭ്യമായതെന്ന് അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് വഴി അനുവദിച്ച ഈ ഫണ്ട് ഉപയോഗിച്ച് സ്കൂളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും പഠന-പരിശീലന രീതികൾ കൂടുതൽ ആധുനികവൽക്കരിക്കുകയും ചെയ്യും. ഭിന്നശേഷിയുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട ഗുണമേന്മയുള്ള വിദ്യാഭ്യാസവും സുരക്ഷിതമായ സാഹചര്യവും ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ വലിയ ധനസഹായം ലഭ്യമാകുന്നതോടെ മുണ്ടേരി ബഡ്‌സ് സ്കൂളിനെ വയനാട് ജില്ലയിലെ തന്നെ മികച്ച ഒരു മാതൃകാ സ്ഥാപനമാക്കി മാറ്റാൻ സാധിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.





Leave a Reply