February 1, 2026

ബഡ്ജറ്റിൽ പ്രതീക്ഷയില്ല: എൻ.ജി.ഒ അസോസിയേഷൻ

0
IMG-20260130-WA0174
By ന്യൂസ് വയനാട് ബ്യൂറോ

 

​കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചും ശമ്പള പരിഷ്കരണത്തിൽ അവ്യക്തത തുടരുന്നതുമായ പുതിയ ബഡ്ജറ്റിൽ യാതൊരു പ്രതീക്ഷയുമില്ലെന്ന് എൻ.ജി.ഒ അസോസിയേഷൻ. ബഡ്ജറ്റ് പ്രഖ്യാപനങ്ങളിൽ പ്രതിഷേധിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

​വിവിധയിനങ്ങളിലായി ജീവനക്കാർക്ക് ലഭിക്കാനുള്ള ഏകദേശം ഒരു ലക്ഷം കോടി രൂപ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് ബഡ്ജറ്റിൽ ഒരക്ഷരം പോലും പറയാത്തതും തുക വകയിരുത്താത്തതും ജീവനക്കാരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.എ. മുജീബ് പറഞ്ഞു.

മൂന്ന് മാസത്തിനകം റിപ്പോർട്ട് വാങ്ങി കുറ്റമറ്റ രീതിയിൽ ശമ്പള പരിഷ്കരണ ഉത്തരവ് ഇറക്കുമെന്ന പ്രഖ്യാപനം പ്രായോഗികമല്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ഇത് വെറും പ്രഹസനം മാത്രമാണെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിചേർത്തു.

​ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു സ്വാഗതം ആശംസിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹനീഫാ ചിറക്കൽ മുഖ്യപ്രഭാഷണം നടത്തി.

​ലൈജു ചാക്കോ, പി.ടി. സന്തോഷ്, ഇ.വി. ജയൻ, പി. ശശിധരക്കുറുപ്പ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പരിപാടികൾക്ക് ബെൻസി ജേക്കബ്, സിനീഷ് ജോസഫ്, എൻ.എ. ഗഫൂർ, പി.ജെ. ഷിജു, ജെയിംസ് കുര്യൻ, കെ.ആർ. പ്രജീഷ്, എം.വി. സതീശൻ, രമേശ്‌ എം, പ്രതിഭ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *