വേദനകൾ മറന്ന് അവർ ഒന്നിച്ചു; മാനന്തവാടിയിൽ സിക്കിൾ സെൽ അനീമിയ രോഗി സംഗമം നടത്തി
മാനന്തവാടി: നഗരസഭയും, കുറുക്കൻ മൂല കുടുംബാരോഗ്യ കേന്ദ്രവും സംഘടിപ്പിച്ച സീക്കിൾ സെൽ അനീമിയ രോഗി സംഗമമാണ് പങ്ക് വെക്കലിൻ്റെ വേദിയായി മാറിയത്. നഗരസഭ പരിധിയിൽ 46 സിക്കിൾ സെൽ അനീമീയ രോഗികളാണ് ഔദോഗിക കണക്കുകൾ പ്രകാരം ഉള്ളത്.ഇവർക്ക് വേണ്ടിയാണ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രോഗി ബന്ധു സംഗമം നടത്തുന്നത്.കുടുംബാംഗങ്ങൾ ഉൾപ്പെടെ 120 പേരാണ് സംബന്ധിച്ചത്.ആരോഗ്യ വകുപ്പ് ജീവനക്കാരൊടൊപ്പം നൃത്തം, ചെയ്തും, പാട്ടു പാടിയും, വിവിധ മത്സരങ്ങളിൽ പങ്കെടുത്തും കൂട്ടായ്മ വേറിട്ട അനുഭവമാക്കി മാറ്റി. രോഗത്തിൻ്റെ വേദനകളും, സങ്കടങ്ങളുമെല്ലാം അവർ പരസ്പരം പങ്ക് വെച്ചു, അരിവാൾ രോഗികളെ പൊതു സമൂഹത്തിലേക്ക് കൂടി എത്തിക്കുക, രോഗത്തെ കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം സൃഷ്ട്ടിക്കുക എന്നത് കൂടിയാണ് സംഗമം കൊണ്ട് ലക്ഷ്യമിടുന്നത്. , കൊയിലേരി കൺട്രി സൈഡ് ഫാം റിസോർട്ടിൽ നഗരസഭ ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ സംഗമം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ വി യു ജോയ്, പി കെ ഹംസ , ലിസി എന്നിവർ സംസാരിച്ചു,
രോഗ നിർണ്ണയ പരിശോധന, മരുന്ന് വിതരണം, പോഷകാഹാര കിറ്റ് വിതരണം എന്നിവയും ഉണ്ടായിരുന്നു. മെഡിക്കൽ ഓഫീസർ ഡോ: ജിജിത രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ കെ സജേഷ്, ജെ എച്ച് ഐ ഹരി എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.





Leave a Reply