ചികിത്സാ സഹായം തേടുന്നു
പുൽപ്പള്ളി: തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെറ്റപ്പാലം തൂപ്ര കടമ്പൂര് വീട്ടിൽ മനിൽ (45) സുമനസ്സുകളുടെ സഹായം തേടുന്നു. തെങ്ങ് കയറുന്നതിനിടെ വീണ് നട്ടെല്ലും വാരിയെല്ലും പൊട്ടുകയും ശ്വാസകോശത്തിന് ക്ഷതം ഏൽക്കുകയും ചെയ്ത് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന മനിലിന് നാളെ അടിയന്തര ശസ്ത്രക്രിയ നടക്കുകയാണ്. വൃദ്ധയായ മാതാവടങ്ങുന്ന നിർധന കുടുംബത്തിന് ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താൻ സാധ്യമല്ല. സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ മനിലിന്റെ ചികിത്സ സാധ്യമാവുകയുള്ളൂ.
സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ പറയുന്ന അക്കൗണ്ട് വഴിയോ ഗൂഗിൾ പേ വഴിയോ സഹായം എത്തിക്കാവുന്നതാണ്. Google Pay Number: 6238 372 215 (മനിൽ). Bank Details: Manil, A/C: 44361546199, State Bank Of India, Kappiset, Pulpally.





Leave a Reply